
തൃശ്ശൂര്‍: ഈസ്റ്റർ ദിനത്തിൽ ഉയർപ്പിന്‍റെ സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി നടനും തൃശ്ശൂരിലെ NDA സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയാണ് സുരേഷ് ഗോപിക്കൊപ്പം. നന്ദിയാൽ പാടുന്നു എന്ന ഗാനം ആലപിച്ചത്. സംഗീത ലോകത്ത് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്പറഞ്ഞു.ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്കാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശബ്ദം നൽകിയത്. യേശുക്രിസ്തുവിന്‍റെ പീഡാനുഭവവും ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശവും വിവരിക്കുന്നതാണ് 5 മിനിറ്റ് ദൈർഘ്യമുള്ള ഗാനം.
ജേക്സ് ബിജോയ് ആണ് ഗാനത്തിന് ഈണം നൽകിയത്.ഈസ്റ്റർ ഗാനം പുറത്തുവന്നതിന്പി ന്നാലെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അരുവിത്തുറ സെ.ജോർജ് പള്ളി, കുറവിലങ്ങാട് മാർത്ത മറിയം ഫൊറോന പള്ളി എന്നിവിടങ്ങളിൽ ക്വയറിന്‍റെ ഭാഗമായി ഗാനം ആലപിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam