അവസാന നിമിഷം വരെ അവന്‍റെ ഓര്‍മ്മയില്‍ അച്ഛന്‍ നിറഞ്ഞുനിന്നു

By Web TeamFirst Published Apr 7, 2019, 9:18 AM IST
Highlights

അതേ സമയം കൊല്ലപ്പെട്ട ഏഴ് വയസുകാരന്‍റെ സംസ്കാര ചടങ്ങില്‍ സങ്കടക്കടലായി തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ ജന്മഗ്രാമം

തൊടുപുഴ: മരിച്ചുപോയ അച്ഛന്‍റെ ഓര്‍മ്മകളിലായിരുന്നു ക്രൂര മര്‍ദനം ഏല്‍ക്കുമ്പോഴും ആ ഏഴുവയസുകാരന്‍. അവന്‍റെ നോട്ട് ബുക്കുകളില്‍ നിറഞ്ഞത് അച്ഛന്‍റെ ചിത്രം. ഹോംവർക്കുകൾക്കെല്ലാം വെരി ഗുഡ് വാങ്ങിയിരുന്ന അവന്‍റെ പുസ്തകത്താളുകളിൽ ഇടവിട്ടു നിറഞ്ഞിരുന്നത് ചതുരകണ്ണട വച്ച ഒരു രൂപമാണ്. അത് അവന്റെ അച്ഛൻ ബിജുവിന്‍റെ ചിത്രമായിരുന്നു. ബിജു സ്ഥിരമായി ചതുരകണ്ണട ഉപയോഗിച്ചിരുന്നു. അതിന്റെ ഓർമയിലാവാം  ചിത്രങ്ങളിലെല്ലാം ചതുരകണ്ണട വന്നത്. അരുൺ ആനന്ദിന്‍റെ തുടരെയുള്ള ക്രൂരതയിലും ബിജുവിനൊപ്പം പങ്കിട്ട സന്തോഷമായിരുന്നു അവന് ആശ്വാസമായത്.

 . കുരുന്നിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണ് സംസ്കാരം നടന്ന തൊടുപുഴയിലെ വീട്ടിൽ എത്തിയത്. ജനതിരക്കേറിയതോടെ പൊതുദര്‍ശനത്തിന്‍റെ നിയന്ത്രണം പൊലീസേറ്റെടുത്തു. 

കുഞ്ഞിന്‍റെ മൃതദേഹം എത്തുന്നതിന് വളരെ മുന്‍പേ തന്നെ വീടും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. വീടിന് മുന്നിലൂടെയുള്ള വഴിയിലൂടെ വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് പാടുപെട്ടു. തേങ്ങി കരഞ്ഞും കണ്ണു നിറച്ചും നൂറുകണക്കിന് പേരാണ് കുഞ്ഞിന്റെ അമ്മയുടെ വീടിന് ചുറ്റും കൂടി നിന്നത്. നാട്ടുകാരും ബന്ധുക്കളും അങ്ങനെ കുഞ്ഞിനെ നേരത്തെ അറിയുന്നവരും വാര്‍ത്തകളിലൂടെ അറിഞ്ഞവരും അവനെ അവസാനമായി ഒരു നോക്ക് കാണാനെത്തി. 

click me!