ട്രാഫിക് നിയമലംഘനം: എ ഐ ക്യാമറ വഴി പിഴ ഈടാക്കൽ തുടരുമെന്ന് മന്ത്രി, ഡിവൈഎഫ്ഐ ഭക്ഷണ വിതരണത്തിലും പ്രതികരണം

Published : Jul 21, 2026, 02:09 PM IST
CP JOHN

Synopsis

സംസ്ഥാനത്ത് എ ഐ ക്യാമറ വഴി പിഴ ഈടാക്കുന്നത് തുടരുമെന്ന് ഗതാഗത മന്ത്രി. തേക്കിൻകാട് മൈതാനത്തെ രാഷ്ട്രീയ വിലക്കിനെയും ഡിവൈഎഫ്ഐയുടെ ഭക്ഷണ വിതരണത്തെയും കുറിച്ചുള്ള നിലപാടും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം : സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിനെതിരെയും മന്ത്രി രംഗത്തെത്തി. തേക്കിൻകാട് പൊതു സ്ഥലമാണെന്നും പൊതുസ്ഥലങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തനം തടയുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണം നൽകുന്നതിൽ തെറ്റില്ല, പക്ഷേ രാഷ്ട്രീയവൽക്കരിക്കരുത്

ഡിവൈഎഫ്ഐ അടക്കം രാഷ്ട്രീയ സംഘടനകളുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ഭക്ഷണം നൽകുന്നതിൽ തെറ്റില്ല. ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണ വിതരണത്തിന് വേണ്ടി

തന്റെ വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കാറുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ല. രാഷ്ട്രീയവൽക്കരിക്കാതിരിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റാന്നിയിൽ മൂന്ന് വയസ്സുകാരി വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം അമ്മ കുളിക്കാൻ പോയ സമയത്ത്
ആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ലെന്ന് ദിയ ബിനു പുളിക്കകണ്ടം; ജനാധിപത്യം അംഗീകരിക്കുന്നു