
തിരുവനന്തപുരം: വഖഫ് നിയമനങ്ങൾ പി എസ്‍ സിക്ക് വിടാൻ ഉള്ള ബില്‍ റദ്ദാക്കി. നിയമസഭ ഏകകകണ്ഠമായാണ് തീരുമാനമെടുത്തത്. മുസ്ലീം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് നിയമത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് വഖഫ് ബിൽ റദ്ദാക്കാനുള്ള ബില്‍ അജണ്ടയ്ക്ക് പുറത്ത് സഭയിൽ കൊണ്ട് വരാൻ തീരുമാനം എടുത്തത്. പകരം അതാത് സമയത്ത് ഇന്റർവ്യൂ ബോർഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം.
ബിൽ പിൻവലിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. നേരത്തെ തന്നെ ഇക്കാര്യം ആവശ്യപെട്ടിരുന്നതാണ്.ഈ ബിൽ വന്നപ്പോൾ പ്രതിപക്ഷം എതിർത്തിരുന്നില്ല..ചില മാറ്റം വേണമെന്നേ പറഞ്ഞുള്ളൂ. ബില്ലിനെ എതിർത്തതല്ലാതെ നിയമം വേണ്ടന്ന് നേരത്തെ ആരും പറഞ്ഞില്ലെന്ന് ലീഗ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രേഖകൾ പരിശോധിക്കാം.സര്‍ക്കാരിന് കുറച്ചിലായി കാണേണ്ടതില്ല, പ്രതിപക്ഷം പറയുന്നതിൽ കാര്യമുണ്ടെന്ന് മനസിലാക്കിയാൽ മതിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു
'വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടില്ല, നിയമഭേദഗതി കൊണ്ടുവരും': മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam