'സംസ്ഥാനത്ത് തുടർഭരണം ഉറപ്പ്'; പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ജയിക്കുമെന്ന് കെ ബി ഗണേഷ് കുമാർ

Published : Apr 09, 2026, 06:14 PM IST
K B Ganesh Kumar

Synopsis

സ്നേഹത്തോടെയാണ് വോട്ടർമാർ തന്നെ സ്വീകരിച്ചതെന്നും പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ഞാൻ ജയിക്കുമെന്നും കെ ബി ഗണേഷ് കുമാർ. കേരളത്തിൽ ഒരു തരംഗവും ഇല്ലെന്നും തുടർ ഭരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം: സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് വരുമെന്ന് പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാർ. സ്നേഹത്തോടെയാണ് വോട്ടർമാർ തന്നെ സ്വീകരിച്ചതെന്നും പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ഞാൻ ജയിക്കുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എതിർ സ്ഥാനാർത്ഥിക്ക് വ്യക്തിഹത്യ നടത്തലാണ് ജോലി. ഇത് പത്തനാപുരത്തുകാർ അംഗീകരിക്കില്ലെന്ന് പറഞ്ഞ ഗണേഷ് കുമാർ, തനിക്കെതിരെ മത്സരിച്ച ആരോടും ശത്രുതയില്ലെന്നും പ്രതികരിച്ചു. കേരളത്തിൽ ഒരു തരംഗവും ഇല്ലെന്നും തുടർ ഭരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് മികച്ച പോളിംഗ്; 1960-ലെ ആ റെക്കോർഡ് തകരുമോ?
കല്യാണ പന്തലിൽ നിന്നും പോളിങ് ബൂത്തിലെത്തി വധുവും വരനും, വോട്ടുകൾ രേഖപ്പെടുത്തി