കല്യാണ പന്തലിൽ നിന്നും പോളിങ് ബൂത്തിലെത്തി വധുവും വരനും, വോട്ടുകൾ രേഖപ്പെടുത്തി

Published : Apr 09, 2026, 05:51 PM IST
bride and groom

Synopsis

എച്ച്എംടി നഗറിൽ താമസിക്കുന്ന നെല്ലിക്കാത്ത് കുഴിയിൽ അബ്ബാസിന്റെ മകൾ അനീസയാണ് കല്യാണ പന്തലിൽ നിന്നും വരൻ ഹജ്മലിനൊപ്പം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. കളമശ്ശേരി എച്ച്എംടി ഹൈസ്കൂളിൽ 27ആം നമ്പർ പോളിംഗ് ബൂത്തിലായിരുന്നു വോട്ട്.

എറണാകുളം: കളമശ്ശേരിയിലെ ആവേശ പോരിൽ വോട്ട് ചെയ്യാൻ കല്യാണ പന്തലിൽ നിന്നെത്തി വധുവും വരനും. എച്ച്എംടി നഗറിൽ താമസിക്കുന്ന നെല്ലിക്കാത്ത് കുഴിയിൽ അബ്ബാസിന്റെ മകൾ അനീസയാണ് കല്യാണ പന്തലിൽ നിന്നും വരൻ അജ്മലിനൊപ്പം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. കളമശ്ശേരി എച്ച്എംടി ഹൈസ്കൂളിൽ 27ആം നമ്പർ പോളിംഗ് ബൂത്തിലായിരുന്നു വോട്ട്. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വരനായ വല്ലം സ്വദേശി അജ്മലിനൊപ്പമാണ് മൂന്ന് മണിയോടെ വധുവായ അനീസ പോളിംഗ് ബൂത്തിൽ എത്തിയത്. അതേസമയം നീണ്ട ക്യൂ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരുടെയും സമ്മതപ്രകാരം അവരെ വരിയിൽ നിർത്താതെ വോട്ട് ചെയ്യാൻ അനുവാദം നൽകുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോളിംഗ് 80 ശതമാനത്തിന് മുകളിലേക്ക്? ബൂത്തുകളില്‍ ഇപ്പോഴും നീണ്ട ക്യൂ
കന്നിവോട്ട് ചെയ്ത് 59വയസുകാരൻ, ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ സലാം ലീവിന് വന്നാണ് വോട്ട് ചെയ്തത്