വനിത സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻറ് സമ്മേളനം നാളെ മുതൽ ആരംഭിക്കും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ ശുപാർശ.

09:17 AM (IST) Apr 15
അച്ഛന്‍റെ ചരിത്രവും കാൽപ്പാടുകളും ഇവിടെയാണ്. പ്രത്യേക ദൗത്യസംഘം പീഡിപ്പിച്ചവർ ഇവിടെയുണ്ട്. അച്ഛനെയോർത്ത് അഭിമാനമാണ്. ജനങ്ങൾക്ക് ഇടയിലായിരുന്നു അച്ഛൻ. ജനങ്ങൾക്ക് എതിരായി ഒന്നും ചെയ്തില്ല. ജനങ്ങളാണ് പറയുന്നത്.
08:52 AM (IST) Apr 15
കൊൽക്കത്തയിൽ മരിച്ച പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു
08:40 AM (IST) Apr 15
അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹാസനിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്കാണ് കാർ പാഞ്ഞു കയറിയത്.
07:58 AM (IST) Apr 15
വനിതാ സംവരണത്തിൽ കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം. സംസ്ഥാനങ്ങളിൽ സീറ്റുകൾ നിശ്ചയിക്കാൻ കൃത്യമായ മാർഗ്ഗനിർദേശം വേണമെന്നും ധാരണയായ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്നും ആവശ്യം
07:38 AM (IST) Apr 15
ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി, ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും. മൂന്ന് മണിക്ക് വെപ്പമൂട് നിന്ന് തുടങ്ങുന്ന റോഡ്ഷോ, വടശ്ശേരിയിലാണ് അവസാനിക്കുക.
07:05 AM (IST) Apr 15
ദേവസ്വം ബോർഡ് അടക്കമുള്ള കക്ഷികളുടെ വാദമാണ് ഇന്ന് നടക്കുക. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം രണ്ടുദിവസം കൂടി തുടരാനും സാധ്യത.
06:32 AM (IST) Apr 15
പരാതി ഉന്നയിച്ചപ്പോൾ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് വീണ്ടും വൈദ്യപരിശോധന നടത്താനുള്ള പൊലീസ് തീരുമാനം.
06:14 AM (IST) Apr 15
ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.