LIVE NOW
Published : Apr 23, 2026, 05:32 AM ISTUpdated : Apr 23, 2026, 08:21 AM IST

Malayalam News Live Updates: പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം - റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും

Summary

മുണ്ടത്തിക്കോട് സ്ഫോടനത്തിൽ പരിക്കേറ്റ 10 പേരിൽ 4 പേരുടെ നില ഗുരുതരം. കരാറുകാരൻ സതീഷ് വെന്റിലേറ്ററിൽ തുടരുകയാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് മുതൽ നടക്കും. 

Strong room

08:21 AM (IST) Apr 23

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം - റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും

കോഴിക്കോട് മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർക്കെതിരെ യുഡിഎഫ്. നാളെ കോടതിയെ സമീപിക്കും.

Read Full Story

08:14 AM (IST) Apr 23

പണം കൈമാറിയത് 127 തവണ, വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കാൻ വൈകി; ഹരിപ്പാട് സ്വദേശിക്ക് നഷ്ടമായത് 25 ലക്ഷം രൂപ

കുറഞ്ഞ പലിശയിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി നടത്തിയ തട്ടിപ്പിൽ ഹരിപ്പാട് സ്വദേശിക്ക് 25,30,028 രൂപ നഷ്ടമായി

Read Full Story

08:00 AM (IST) Apr 23

'സാമ്പത്തിക ലാഭം കണക്കാക്കിയല്ല, മികച്ച യാത്രാനുഭവം ഉണ്ടാവണം'; കൊടുംചൂടില്‍ ആശ്വാസമായി എയര്‍കണ്ടീഷന്‍ ബസ് ഒരുക്കി പ്രവാസി മലയാളി

ബസ് യാത്രയ്ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന്, കൊടുംചൂടില്‍ ആശ്വാസമായി എയര്‍കണ്ടീഷന്‍ ബസ് ഒരുക്കി പ്രവാസി മലയാളി

Read Full Story

07:51 AM (IST) Apr 23

മുണ്ടത്തിക്കോട് സ്ഫോടനത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു; മകനെ കാണാതായതിൽ മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി ആണ് മരിച്ചത്. വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്.

Read Full Story

06:25 AM (IST) Apr 23

പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്; കേസെടുത്തത് അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന്

പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കേസെടുത്ത് പൊലീസ്. അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന് കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്.

Read Full Story

06:16 AM (IST) Apr 23

നിതിൻ രാജിൻ്റെ ആത്മഹത്യ - പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും

നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും. ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

Read Full Story

06:02 AM (IST) Apr 23

തമിഴ്നാടും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ബം​ഗാളിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ

തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമബം​ഗാളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Read Full Story

05:48 AM (IST) Apr 23

പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന്; പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നിലപാട് അറിയിക്കും

പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന്. മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിലുള്ള യോഗം ഇന്ന് രാവിലെ 10 മണിക്ക് നടക്കും.

Read Full Story

05:34 AM (IST) Apr 23

മുണ്ടത്തിക്കോട് സ്ഫോടനം: പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും

മുണ്ടത്തിക്കോട് സ്ഫോടനത്തിൽ പരിക്കേറ്റ 10 പേരിൽ 4 പേരുടെ നില ഗുരുതരം. കരാറുകാരൻ സതീഷ് വെന്റിലേറ്ററിൽ തുടരുന്നു. വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.

 

Read Full Story

More Trending News