സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം. ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിനം. വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം. അപരന്മാർ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖര്‍ സ്ഥാനാർത്ഥികളും.

11:00 AM (IST) Mar 26
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഒരു അഖിലേന്ത്യ നേതാവ് ആണെന്നും പക്ഷേ ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ലെന്നും മുഖ്യമന്ത്രി
09:42 AM (IST) Mar 26
വി കുഞ്ഞികൃഷ്ണനെതിരെ വിമർശനവുമായി പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടിഐ മധുസൂദനൻ. ധാർമികതയില്ലാതെ യുഡിഎഫിനൊപ്പം വേദി പങ്കിടുകയാണെന്നും വാർത്തകളിൽ നിറയാൻ വേണ്ടി കഥകൾ ഉണ്ടാക്കുന്നുവെന്നും ടിഐ മധുസൂദനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
09:18 AM (IST) Mar 26
വിജയ് മത്സരിക്കാനിടയുള്ള പെരമ്പൂർ സീറ്റ് നൽകിയത് മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്ക് ആണ്. തങ്ങൾ ആവശ്യപ്പെടാത്ത സീറ്റ് എന്ന് സൂചിപ്പിച്ച് അൻപുമണി രാമദാസ് രംഗത്തെത്തുകയും ചെയ്തു.
08:47 AM (IST) Mar 26
കോണ്‍ഗ്രസിലെ മഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് ശശി തരൂർ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്റാണ് തീരുമാനം എടുക്കുക. യുഡിഎഫിന് ഡീൽ ജനവുമായിട്ടാണെന്നും നേമത്ത് ശബരിനാഥൻ സിക്സർ അടിക്കുമെന്നും തരൂർ
08:33 AM (IST) Mar 26
ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടില്‍ കേസെടുക്കാൻ തെളിവുകളില്ലെന്ന് വിജിലൻസ്. ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. 412 ഗ്രാം സ്വർണമാണ് കൊടിമര നിർമ്മാണത്തിനായി സംഭാവന ലഭിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
08:32 AM (IST) Mar 26
തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയുടെ പ്രചരണത്തിന് ആൻ്റണി രാജു ഇറങ്ങും. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി സീറ്റ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരണത്തിന് എത്തിയിരുന്നില്ല.
08:31 AM (IST) Mar 26
ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എസ്ഐടി. ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിശദീകരണം.
08:30 AM (IST) Mar 26
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരായ ലീഗ് നേതാവിന്റെ വിവാദ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപ് നടപടി എടുത്ത് അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ആലപ്പുഴ കളക്ടർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്.
08:30 AM (IST) Mar 26
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം.
08:29 AM (IST) Mar 26
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം. ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിനം. വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം. അപരന്മാർ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖര്‍ സ്ഥാനാർത്ഥികളും.