ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിശദീകരണം. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എസ്ഐടി. ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിശദീകരണം. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സാവകാശം വേണ്ടിവരും. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

തെളിവെടുപ്പ് നടപടികൾ തുടരുകയാണെന്നും പരിശോധനാഫലങ്ങൾ ലഭിക്കുന്നതിനനുസരിച്ച് അന്വേഷണത്തിന് അന്തിമ രൂപം നൽകുമെന്നും എസ്‌ഐടി അറിയിച്ചു. കേസിലെ സമഗ്രമായ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രത്തിൻ്റെ തയ്യാറാക്കൽ ഉൾപ്പെടെ റിപ്പോർട്ടിലുണ്ട്. കേസിലെ നാൾവഴി, പ്രതി പട്ടിക ഉൾപ്പെടെയാണ് സമഗ്ര റിപ്പോർട്ട് സമർപ്പിക്കുക. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും