കേരളം ആര് ഭരിക്കും? നെഞ്ചിടിപ്പോടെ മുന്നണികൾ, തപാൽ വോട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; എല്‍ഡിഎക്ക് നാല് സീറ്റില്‍ ലീഡ്, ഇവിഎം എണ്ണി തുടങ്ങി

Published : May 04, 2026, 08:39 AM ISTUpdated : May 04, 2026, 08:47 AM IST
ldf udf bjp

Synopsis

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പോസ്റ്റൽ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ആദ്യ ഫലസൂചനകൾ പ്രകാരം എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. പ്രമുഖ നേതാക്കൾ പലയിടത്തും ലീഡ് ചെയ്യുന്നുണ്ട്. ഉച്ചയോടെ പൂർണ്ണമായ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. നാല് സീറ്റില്‍ എല്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതല്‍ ലീ‍‍ഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജൻ പല്ലനാണ് മുന്നിൽ. തിരുവനന്തപുരം മണ്ഡലത്തിൽ സി പി ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയിൽ റോജി എം ജോണിനാണ് ലീഡ്. തൃത്താലയിൽ വി ടി ബൽറാണ് മുന്നില്‍. തൃക്കാക്കര ണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കളമശ്ശേരിയിലെ മൂന്നാം നമ്പർ മുറി സ്ട്രോങ്ങ് റൂം തുറന്നില്ല. പൂട്ട് തകർത്തേക്കും.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഫം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു. കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക, വി ഡി സതീശൻ കന്റോൺമെന്റ് ഹൗസിലും. കെപിസിസി അധ്യക്ഷൻ രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം എകെജി സെന്ററിലും രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും മാരാർജി ഭവനിലുമാണ് ഫലം അറിയുക.

കക്ഷിനില 2021

ആകെ സീറ്റ്: 140

എൽഡിഎഫ്: 99

യുഡിഎഫ്: 41

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട്; വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ നേർന്നത് കദളിപ്പഴം പാൽ
ഇവിഎം മെഷീനുകളിലെ വോട്ടെണ്ണാൻ മിനിറ്റുകൾ ബാക്കി, കളമശ്ശേരി മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം കീ കാണാനില്ല; പൂട്ട് തല്ലിപ്പൊളിക്കാൻ ഉദ്യോ​ഗസ്ഥ‍‌ർ