എസ്‍ഡിപിഐ വോട്ട് ഇത്തവണ എൽഡിഎഫിന്? മങ്കടയും വേങ്ങരയുമടക്കം പ്രധാന മണ്ഡലങ്ങളിൽ പിന്തുണയെന്ന് സൂചന, ഔദ്യോഗിക തീരുമാനായിട്ടില്ലെന്ന് നേതാക്കള്‍

Published : Mar 28, 2026, 12:35 PM IST
sdpi cpm flag

Synopsis

എസ്ഡിപിഐ വോട്ട് ഇത്തവണ ഇടതുപക്ഷത്തിന് എന്ന് സൂചന. മങ്കടയും വേങ്ങരയും അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ സ്വതന്ത്രർക്ക് എസ്ഡിപിഐ പിന്തുണ നൽകിയേക്കും. എന്നാൽ, പിന്തുണക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് എസ് ഡിപിഐ നേതാക്കളുടെ പരസ്യ നിലപാട്.

കോഴിക്കോട്: എസ്ഡിപിഐ വോട്ട് ഇത്തവണ ഇടതുപക്ഷത്തിന് എന്ന് സൂചന. മങ്കടയും വേങ്ങരയും അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ സ്വതന്ത്രർക്ക് എസ്ഡിപിഐ പിന്തുണ നൽകിയേക്കും. എന്നാൽ, പിന്തുണക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് എസ് ഡിപിഐ നേതാക്കളുടെ പരസ്യ നിലപാട്. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും ആരെ പിന്തുണക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

111 മണ്ഡലങ്ങളിൽ മത്സരിക്കാൻ ആദ്യം തീരുമാനിച്ച എസ്ഡിപിഐ അത് 34 മണ്ഡലമാക്കി ചുരുക്കിയിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മലപ്പുറത്തെ മങ്കടയും വേങ്ങരയും അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ എൽഡിഎഫിനെ സഹായിക്കാനാണ് എസ്ഡിപിഐയുടെ തീരുമാനം. മങ്കടയിലെ സ്ഥാനാർത്ഥി സഭാഹിന് നേരത്തെ സ്വതന്ത്രനായി മത്സരിച്ചപ്പോൾ എസ്ഡിപിഐ പിന്തുണ നൽകിയിരുന്നു. 

പതിനായിരത്തോളം വോട്ടുകളുള്ള മണ്ഡലത്തിൽ കെഎം ഷാജിയെ തോൽപ്പിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് എസ്ഡിപിയുടെ തീരുമാനം. മങ്കടയിൽ മഞ്ഞളാംകുഴി അലക്കെതിരെ നിർത്തിയ സി എച്ച് അഷ്റഫ് എന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് എൽഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രൻ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാനും എസ്ഡിപിഐ തീരുമാനിച്ചിട്ടുണ്ട്. ഇതുമാത്രമല്ല നിർണായകമായ മത്സരം നടക്കുന്ന പല മണ്ഡലങ്ങളിലും എൽഡിഎഫിന് എസ്ഡിപിഐ വോട്ട് കിട്ടും. എന്നാൽ, വോട്ട് എൽഡിഎഫിന് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രതികരണം.

വെൽഫെയർ പാർട്ടി ബന്ധം മുൻനിർത്തി സിപിഎം ലീഗിനെ ആക്രമിക്കുമ്പോഴാണ് എസ്ഡിപിഐയുമായുള്ള രഹസ്യ ധാരണ. 2021ലെ തെരഞ്ഞെടുപ്പിൽ ദശാംശം നാല് ശതമാനം വോട്ട് മാത്രമാണ് എസ്ഡിപിഐക്ക് ലഭിച്ചതെങ്കിലും 2011 ൽ 80 സീറ്റിൽ മത്സരിച്ചപ്പോൾ ദശാംശം ഒൻപത് ശതമാനം വോട്ടുകൾ എസ്ഡിപിഐക്ക് ലഭിച്ചിരുന്നു. മുസ്ലിം സാന്നിധ്യമുള്ള മണ്ഡലങ്ങളിൽ 2000 മുതൽ 10000 വരെ വോട്ടുകൾ ഉണ്ടെന്നാണ് പാർട്ടിയുടെ കണക്ക്. ഇത്തവണ യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടാകുമെന്നാണ് മുന്നണി കരുതിയെങ്കിലും പിഡിപി എൽഡിപിഐ എന്നീ സംഘടനകൾ ഇടതന് പിന്തുണ നൽകുന്ന സാഹചര്യമാണുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നേമം മണ്ഡലത്തിലെ പരസ്യ സംവാദം: അസൗകര്യമെങ്കിൽ തിയതി മാറ്റാം; രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെയെന്നും വി ശിവൻകുട്ടി
'അരി തരുന്നത് ആരായാലും ജനങ്ങളുടെ അവകാശങ്ങളില്‍ ക്രെഡിറ്റ് എടുക്കാന്‍ വരേണ്ട'; മുന്നണികള്‍ക്കെതിരെ സമര രാഷ്ട്രീയം പറഞ്ഞ് ആഷ്ന തമ്പി