കുറ്റ്യാടിയിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തെന്ന് ആരോപണം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പാറക്കല്‍ അബ്ദുള്ള

Published : Apr 09, 2026, 12:58 PM ISTUpdated : Apr 09, 2026, 01:13 PM IST
parakkal abdullah

Synopsis

പൂമുള്ളകണ്ടി സീനത്തിൻ്റെ വോട്ട് ആണ് പോസ്റ്റൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തിയത്. കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിലാണ് സംഭവം.

കോഴിക്കോട്: വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തെന്നു ആരോപണം. പൂമുള്ളകണ്ടി സീനത്തിൻ്റെ വോട്ട് ആണ് പോസ്റ്റൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തിയത്. കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിലാണ് സംഭവം. അതേസമയം സീനത്ത് ഉദ്യോഗസ്ഥയോ ജീവനക്കാരിയോ അല്ല. വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ള പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെട്രോ തൂണുകൾക്കരികിലെ റോഡിലെ നിരപ്പ് വ്യത്യാസം, അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി
ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ പങ്കുചേർന്ന് മലയാളത്തിന്‍റെ താരങ്ങള്‍