നിയമസഭാ തെരഞ്ഞെടുപ്പ് 2026; ലീഗില്‍ നിര്‍ണായക മാറ്റങ്ങള്‍, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാൻ ആലോചന

Published : Jan 07, 2026, 07:55 AM ISTUpdated : Jan 07, 2026, 08:55 AM IST
Muslim League

Synopsis

കെ പി എ മജീദ്, യുഎ ലത്തീഫ്, പി ഉബൈദുല്ല, എൻ എ നെല്ലിക്കുന്ന് തുടങ്ങിയവർക്ക് വീണ്ടും അവസരം ലഭിക്കാനിടയില്ല എന്നാണ് വിവരം. എം കെ മുനീറിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനായി മുസ്ലിം ലീഗിൽ സീറ്റ് ചർച്ചകൾ സജീവം. അഞ്ച് സിറ്റിംഗ് എംഎൽഎമാർ ഒഴിവാകുമെന്ന് സൂചന. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറാൻ ആലോചിക്കുന്നു. പി കെ ബഷീർ ഏറനാട് നിന്ന് മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ട്. കെ പി എ മജീദ്, യുഎ ലത്തീഫ്, പി ഉബൈദുല്ല, എൻ എ നെല്ലിക്കുന്ന് തുടങ്ങിയവർക്ക് വീണ്ടും അവസരം ലഭിക്കാനിടയില്ല എന്നാണ് വിവരം. എം കെ മുനീറിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. 

മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും എന്നാണ് സൂചന. സുഹറ മമ്പാട് മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കും. തിരൂരങ്ങാടിയിൽ പിഎംഎ സലാമിനെയും പരിഗണിക്കും. കെ എം ഷാജി കാസർകോടും പി കെ ഫിറോസ് കുന്നമംഗലത്തും മത്സരിക്കാനാണ് സാധ്യത. കുറ്റിയാടിയിൽ പാറക്കൽ അബ്ദുള്ള വീണ്ടും മത്സരിച്ചേക്കും. നജീബ് കാന്തപുരത്തിനും എൻ ഷംസുദ്ദീനും വീണ്ടും അവസരം നൽകും. അതേസമയം, തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാൻ ഇടയില്ല. പേരാമ്പ്രയിൽ ടി ടി ഇസ്മായിലിന്റെ പേരാണ് പരിഗനണയിലുള്ളത്. മഞ്ഞളാംകുഴി അലി വീണ്ടും മങ്കടയിൽ മത്സരിക്കാനാണ് സാധ്യത. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ തന്നെ മത്സരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സപ്തതി കഴിഞ്ഞു,നിയമസഭയിലേക്ക് മത്സരിക്കാനില്ല,ശാന്തികവാടത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും: ചെറിയാൻ ഫിലിപ്പ്
പുൽപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: ഗുരുതര ആരോപണവുമായി സിപിഎം, 'ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തു'