
പാലക്കാട്: വോട്ടിന് നോട്ട് യുഡിഎഫിന് ഗുണകരമാകുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. അവസാന ദിവസം പാലക്കാട്ടെ വോട്ടർമാർ ബിജെപിയെ മനസ്സിലാക്കിയെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ ഉത്തരേന്ത്യൻ മോഡൽ പണം കൈമാറ്റമാണ് ഇവിടെ നടന്നത്. യുഡിഎഫ് ഇതുവരെ പ്രതീക്ഷിച്ചത് 15,000 വോട്ടിൻ്റെ ഭൂരിപക്ഷമാണ്. എന്നാൽ അതും മറികടക്കുന്ന സംഭവവികാസങ്ങളാണ് ഉണ്ടായത്. സിപിഎം - ബിജെപി ഡീൽ തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. അതേസമയം ബിജെപിക്ക് എതിരായ കേസുകളിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കാണെന്നും വി കെ ശ്രീകണ്ഠൻ ആരോപിച്ചു.
ശബരിമല സ്വർണക്കടത്തിൽ ബിജെപിയും കാര്യമായ പ്രതിഷേധം നടത്തുന്നില്ല. ഇതെല്ലാം ഇരുവരും തമ്മിലുള്ള ഡീലാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പത്തരയോടെ പോളിങ് 20ശതമാനം കടന്നു. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam