നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ; വിജയ പ്രതീക്ഷ പങ്കുവെച്ച് വി ശിവൻകുട്ടി

Published : Apr 07, 2026, 08:36 AM IST
V sivankutty

Synopsis

നേമം സീറ്റ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റിമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരമെന്നും ശിവൻകുട്ടി.

തിരുവനന്തപുരം: നേമം സീറ്റ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റിമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരം. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥൻ ബിജെപിയെ സഹായിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാം. വോട്ടർ പട്ടിക നോക്കിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. അതിൽ എസ്‍ഡിപിഐയെന്നോ അല്ലെന്നോ നോക്കാറില്ലെന്നും താൻ മത്സരിക്കുന്നത് ഒരു ധനാഠ്യനുമായിട്ടാണെന്നും പിഎം ശ്രീയൊന്നും ചര്‍ച്ചയേ ആയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് പ്രചാരണവുമായി സജീവമായി മണ്ഡലത്തിൽ തുടരുകയാണ് ശിവൻകുട്ടി. വൈകിട്ടാണ് കൊട്ടിക്കലാശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റൂറൽ പരിധിയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ആറ് ബൂത്തുകൾ, കേന്ദ്ര സേനയിൽ നിന്ന് 300 ഓളം ഉദ്യോഗസ്ഥർ; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സജ്ജമായി പൊലീസ്
സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് കെഎൻ ബാലഗോപാൽ; എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി പി രാജീവ്