സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് കെഎൻ ബാലഗോപാൽ; എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി പി രാജീവ്

Published : Apr 07, 2026, 08:18 AM IST
p rajeev, kn balagopal

Synopsis

സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. സിപിഎം വിട്ടവർക്ക് വ്യക്തി താൽപര്യമാണെന്നും രാഷ്ട്രീയ വഞ്ചന ജനം അംഗീകരിക്കില്ലെന്നും കെഎൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട്. 

കൊച്ചി: സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിപിഎം വിട്ടവർക്ക് വ്യക്തി താൽപര്യമാണെന്നും രാഷ്ട്രീയ വഞ്ചന ജനം അംഗീകരിക്കില്ലെന്നും കെഎൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സഹായത്തോടെ റബ്ബറിന്റെ താങ്ങുവിലെ കൂട്ടും എന്നാണ് പറഞ്ഞിരുന്നത്. കേന്ദ്രം സഹായിച്ചില്ല. പെൻഷൻ മുടക്കിയ യുഡിഎഫാണ് പെൻഷൻ 2500 ആക്കാത്തതിനെ വിമർശിക്കുന്നത്. കോൺഗ്രസിന്റെ ഗ്യാരണ്ടി കളിൽ ജനം വിശ്വസിക്കില്ലെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു.

അതേസമയം, എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. സംഖ്യ തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് ആരും ഗൗരവത്തിൽ എടുക്കില്ല. കേരളത്തിൽ ഏറ്റവും തുറന്നു കാട്ടപ്പെട്ട വ്യക്തിത്വമാണ് പ്രതിപക്ഷ നേതാവ്. എഫ്സിആർഎ ഗൗരവമായ പ്രശ്നമാണ്. ഒരു തുടർച്ച ജനം ആഗ്രഹിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് നേടുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടിൽ അതിക്രമിച്ചു കയറി, മാനസിക വൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്തു പെൺകുട്ടിയെ ഉപദ്രവിച്ചു; പ്രതിക്ക് 10 വർഷം തടവ്
'വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്ത് പോകും'; ആരോഗ്യമേഖലയെ തകർത്തതിന്‍റെ ജനവികാരം ആറന്മുളയിൽ ഉണ്ടാകുമെന്ന് യുഡിഎഫ്