'കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യം, ഇവിടത്തെ രാജാവാണ് താനെന്നാണ് പിണറായിയുടെ വിചാരം'; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Published : Apr 06, 2026, 08:42 PM IST
rahul gandhi

Synopsis

കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യമാണെന്നും കേരളത്തെ നയിക്കാൻ മറ്റാരും ഇല്ലെന്നാണ് പ്രചാരണമെന്നും ഇതാണ് മോദി ചെയ്തതെന്നും രാഹുൽ ഗാന്ധി.കേരളത്തിലെ രാജാവാണ് താൻ എന്നാണ് മുഖ്യമന്ത്രിയുടെ വിചാരം.മുഖ്യമന്ത്രിയുടെ അഹങ്കാരം സഹിക്കാൻ കഴിയുന്നില്ലെന്ന് ഇടതുപക്ഷക്കാർ തന്നെ പറയുമെന്നും രാഹുൽ

പാലക്കാട്: കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യമാണെന്നും കേരളത്തെ നയിക്കാൻ മറ്റാരും ഇല്ലെന്നാണ് പ്രചാരണമെന്നും ഇതാണ് മോദി ചെയ്തതെന്നും രാഹുൽ ഗാന്ധി. കേരളത്തിൽ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് സിപിഎമ്മും ബിജെപിയുമാണ്. രാജ്യത്തെ അവർ തന്നെ ഭരിക്കണമെന്ന് ബിജെപിയും തങ്ങൾ തന്നെ ഭരിക്കണമെന്ന് സിപിഎമ്മും കരുതുകയാണ്. സിപിഎമ്മിന്‍റെ ചങ്ങാതിമാരാണ് ബിജെപി. മുതലാളിത്ത സർക്കാരാണ് ഇടതുപക്ഷത്തിന്‍റേത്. എൽഡിഎഫിലെ മുൻ നേതാക്കളെല്ലാം യുഡിഎഫിനൊപ്പമാണ്. 

രാജ്യത്ത് വെറുപ്പ് പരത്തുന്ന ബിജെപി ആണ് കേരളത്തിലെ സിപിഎമ്മിന്‍റെ പങ്കാളി. കേരളത്തിലെ എൽഡിഎഫ് സർക്കാർ മുതലാളിത്ത രീതി പിൻതുടരുന്ന സർക്കാർ ആയി. സിപിഎം ഇടതുപക്ഷ നയങ്ങൾ പിന്തുടരുന്നില്ല. മുതലാളിത്ത നയങ്ങൾ പിന്തുടരുന്നു. പഴയ എൽഡിഎഫ് നേതാക്കൾ യുഡിഎഫിന്‍റെ പിന്തുണയോടെ മത്സരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഹങ്കാരം സഹിക്കാൻ കഴിയുന്നില്ലെന്ന് ഇടതുപക്ഷക്കാർ തന്നെ പറയും. രാജ്യത്തെ രാജാവാണ് എന്നാണ് മോദിയുടെ ചിന്ത. താൻ ജൈവികമായി ഉണ്ടായതല്ല എന്നാണ് പറഞ്ഞത്. കേരളത്തിലെ രാജാവാണ് താൻ എന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മോദി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ബിജെപി കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ആക്രമിക്കാത്തത്?

എന്തുകൊണ്ടാണ് എനിക്കെതിരെ ഇഡിയെ കൊണ്ടുവരുന്നത് ?, എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാത്തത് ?. കേസിന്‍റെ പേര് പറഞ്ഞ് മോദി, പിണറായിയെ കെണിയിലാക്കിയിരിക്കുകയാണ്. ഇടതുപക്ഷത്തോട് ഒപ്പം നിൽക്കുന്നവക്ക് മാത്രം ഇവിടെ ജോലി ലഭിക്കുന്ന അവസ്ഥയാണുള്ളത്. ബിജെപിയും ആര്‍എസ്എസും തന്നെ ആക്രമിച്ചപ്പോൾ മലയാളികൾ തന്നെ ചേർത്ത് പിടിച്ചു. യുഡിഎഫുകാര്‍ മാത്രമല്ല എൽഡിഎഫുകാരും തനിക്ക് പിന്തുണ നൽകിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എംപിയെന്ന നിലയിൽ പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ അനുവദിക്കുന്നില്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ബന്ധപ്പെട്ടപ്പോള്‍ എല്ലാം നിരാശ'; പ്രിയങ്ക
ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധിയും; 'മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല'