
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ആരെ തുണയ്ക്കും. ആധികാരിക സർവേ ഫലങ്ങളുമായി മലയാളത്തിലെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും. ഇന്ന് വൈകീട്ട് 6 മണിക്ക് ഏഷ്യാനെറ്റ് ന്യൂസിൽ ആദ്യ പ്രീപോൾ സർവേ കാണാം. ഇടതുമുന്നണി തുടർഭരണമെന്ന പുതുചരിത്രമെഴുതുമെന്ന് ഏഴ് മാസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന്റെ സീ ഫോർ സർവേ പ്രവചിച്ചിരുന്നു.
രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച കണക്കുകൾ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുതരംഗമടക്കം ഏഷ്യാനെറ്റ് സര്‍വേയുടെ പ്രവചനങ്ങളുടെ നിര കിറുകൃത്യമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, ആരെ തുണയ്ക്കും കേരളമെന്ന ആധികാരിക സർവേ ഫലങ്ങളുമായി മലയാളത്തിലെ ഒന്നാം നമ്പർ വാർത്താചാനൽ വീണ്ടും എത്തുകയാണ്. മാറിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിൽ ഇനിയൊരൂഴമുണ്ടാകുമോ ഇടതുമുന്നണിക്ക്? തിരിച്ചുവരവിന്‍റെ വഴി കണ്ടെത്തിയോ യുഡിഎഫ്? ഒന്നിനപ്പുറം സീറ്റുണ്ടോ ബിജെപിക്ക്? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്ക് സർവേയിൽ ഉത്തരമുണ്ട്.
പ്രതിസന്ധികാലത്തെ പോരാട്ടത്തിന് സർക്കാരിന് മാർക്കെത്ര? സ്വർണക്കടത്തും ഹവാലയും കടന്ന് പിഎസ്‍സി വരെ നീളുന്ന വിവാദങ്ങളുടെ ബാക്കിയെന്ത്? ആരുടെ കണക്കൊപ്പിക്കുന്നു മാറിയ മുന്നണി സമവാക്യങ്ങൾ? മുഖ്യമന്ത്രിയാവാൻ കൂട്ടത്തിൽ മികച്ചതാരാണ്? എന്നീ ചോദ്യങ്ങള്‍ക്കെല്ലാം കേരളത്തിന്‍റെ തെരഞ്ഞെടുപ്പെന്തെന്നറിയാം ആദ്യ പ്രീ പോൾ സർവേയിൽ വൈകീട്ട് ആറ് മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം കാണാം..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam