
കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന ബിജെപിയുടെ വിജയ യാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. മാർച്ച് 6 ന് തിരുവനന്തപുരത്താണ് വിജയ യാത്രയുടെ സമാപനം. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എൻഡിഎ നേതാക്കളും പങ്കെടുക്കും.
അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എൻഡിഎ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവർത്തകർ ഉദ്ഘാടന പരിപാടിയിൽ എത്തുമെന്നും കൊവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകർ അറിയിച്ചു. മെട്രോമാൻ ഇ ശ്രീധരനപ്പോലെ കൂടുതൽ പ്രമുഖർ വിജയയാത്ര അവസാനിക്കുമ്പോഴേക്കും പാർട്ടിയിലെത്തുമെന്ന് കെസുരേന്ദ്രൻ പ്രതികരിച്ചു.
എൻഡിഎ വിട്ടുപോയ ഘടകകക്ഷികൾ തിരിച്ചുവരുമെന്നും പിസി തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. രാവിലെ കാസർകോട്ടെ ക്ഷേത്രങ്ങൾ സന്ദർശിച്ച സംസ്ഥാന അധ്യക്ഷൻ ഭാഷാന്യൂനപക്ഷസംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തിലും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam