'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ കേരള രാഷ്ട്രീയത്തിന് അപമാനം': ശോഭ സുരേന്ദ്രനെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

Published : Apr 09, 2026, 10:32 AM IST
rajmohan unnithan

Synopsis

പണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും ശോഭയെ അയോഗ്യയാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

കോഴിക്കോട്: ശോഭ സുരേന്ദ്രനെ രൂക്ഷഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വീഡിയോ എടുത്ത് പുറത്തുവിട്ട യുവാക്കൾക്ക്‌ സോഷ്യൽ മീഡിയ അവാർഡ് കൊടുക്കണം. പണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും ശോഭയെ അയോഗ്യയാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പടനക്കാട് എസ്എൻഎയുപിഎസ് ബൂത്ത് 209ലാണ് രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്യാനെത്തിയത്. പാലക്കാട് ശോഭ സുരേന്ദ്രൻ വോട്ടിന് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അയാം വെരി ഹാപ്പി, ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി
ജനാധിപത്യത്തിന്റെ സൗന്ദര്യം! അമേരിക്കൻ യാത്രയ്ക്ക് മുമ്പ് വോട്ട് ചെയ്യാൻ മോഹൻലാൽ എത്തിയത് കൊച്ചിയിൽ നിന്ന്