‘നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ’; വോട്ടെണ്ണും മുമ്പേ പട്ടാമ്പിയിൽ യുഡിഎഫിന്‍റെ ഫ്ലക്സ് ബോർഡ്

Published : May 02, 2026, 10:17 AM IST
T P Shaji

Synopsis

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിയെ 'നിയുക്ത എംഎൽഎ' എന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് ഉയർന്നു. പട്ടാമ്പിയില്‍ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികള്‍.

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയുന്നതിന് രണ്ട് ദിവസം ബാക്കി നിൽക്കേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ്. നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യം എന്ന് എഴുതിയ ഫ്ലക്സ് ബോർഡാണ് പട്ടാമ്പിയിൽ ഉയര്‍ന്നത്. പട്ടാമ്പിയില്‍ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെ വരികള്‍. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഫ്ലക്സ് വച്ചതിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്.

കഴിഞ്ഞ ദിവസം നിയുക്ത എംഎൽഎക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ചെർക്കള നഗരത്തിലും കൂറ്റൻ ബോർഡ് ഉയര്‍ന്നിരുന്നു. കല്ലട്ര മാഹിന് അഭിനന്ദനം അറിയിച്ച് മുസ്ലീം ലീഗ് ചെർക്കള വാർഡ് കമ്മിറ്റിയാണ് ബോർഡ് ഉയർത്തിയത്. ജയിക്കുമെന്ന് തങ്ങൾക്ക് അത്രയും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് ഈ ബോർഡ് വച്ചതെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പറയുന്നു. വിഡി സതീശനെ നിയുക്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചും ഫ്ലക്സ് ബോർ‍‍‍ഡ് ഉയര്‍ന്നിരുന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് "നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സ്ഥാപിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ ബോർഡിൽ രേഖപ്പെടുത്തിയിട്ടില്ല. വിഡി സതീശനുമായി അടുത്ത ബന്ധം പുലർ ത്തുന്ന ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരുള്ള മേഖലയാണ് കിഴക്കേക്കര. ബോർഡ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകം എടുത്തുമാറ്റി. നേതൃത്വത്തിന്റെ നിർദേശം മറികടന്ന് ബോർഡ് സ്ഥാപിച്ചതിന് പിന്നിൽ സതീശൻ അനുകൂലികളാണോ അതോ വിവാദം സൃഷ്ടിക്കാൻ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് പരിശോധിക്കുന്നതായി മൂവാറ്റുപുഴയിലെ കോൺഗ്രസ് നേതൃത്വം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീറെന്ന് പി വി അൻവർ; 'ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്'
കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട്: പ്രതി കെവിൻ പരസ്പര വിരുദ്ധമായ സംസാരിക്കുന്നു; പരിശോധനയിൽ കൊച്ചിയിലെ ചില ഡോക്ടർമാരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു