'കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പ്, വികസനത്തിന് ഇടവേള ഉണ്ടാകരുത്': വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

Published : Apr 09, 2026, 08:30 AM ISTUpdated : Apr 09, 2026, 08:52 AM IST
pinarayi vijayan

Synopsis

ആർ സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുംബത്തിനും നേതാക്കള്‍ക്കും ഒപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. 

എം ബി രാജേഷ്

എൽഡിഎഫ് വൻവിജയം നേടുമെന്ന് എം ബി രാജേഷ് പ്രതികരിച്ചു. കഴിഞ്ഞവർഷത്തേക്കാൾ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരും. യുഡിഎഫിനെ ഭരണമേൽപ്പിക്കുന്ന കാര്യം ആലോചിക്കാൻ പോലും കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. തുടക്കം മുതലേ താൻ പറഞ്ഞിരുന്നുവെന്നും  തൃത്താല കംഫർട്ടബിൾ ആയി ജയിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞ പ്രയോഗം അധിക്ഷേപമല്ലെന്നും എംബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ഡാഷ് യുഡിഎഫ് കാർ പൂരിപ്പിക്കുന്നതിന്റെ പ്രശ്നമാണെന്നും മുഖ്യമന്ത്രി നല്ല ഉദ്ദേശത്തോടുകൂടി ആകും അത് പറഞ്ഞതെന്നുമാണ് എം ബി രാജേഷിന്‍റെ വാക്കുകള്‍. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ പരാതി, വോട്ടിനായി കിറ്റും പണവുമെന്ന് ആരോപണം
'പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല', ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് റിയാസ്, ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് നേടുമെന്ന് പ്രതികരണം