ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചു, ഗുരുവായൂരപ്പന് നന്ദി; വോട്ട് രേഖപ്പെടുത്തി സുരേഷ്​ഗോപി

Published : Apr 09, 2026, 07:55 AM IST
Suresh Gopi

Synopsis

ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചുവെന്നും ​ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്​ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

തൃശ്ശൂർ: ​ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചുവെന്നും ​ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്​ഗോപി. കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും അദ്ദേഹം വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.

പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാൻ ശ്രമിക്കും. അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാം. എന്നെ എന്തെല്ലാം പറയുകയും ചെയ്യുകയും ചെയ്തു. ജയിച്ചു കയറിപ്പോയാൽ എങ്ങനെയെങ്കിലും ഒഴിവാക്കി എടുക്കാനും നോക്കും. ജയിച്ചിട്ടും എനിക്കെതിരെ ഇപ്പോഴും കോടതിയിൽ പോകുന്നു. ശോഭ ജയിച്ചു വന്നാൽ എംഎൽഎയായി ഇരിക്കാൻ സമ്മതിക്കരുത്. ശോഭ ജയിച്ചു വന്നാൽ കോടതിയിൽ പോകാനുള്ള ഒരു തുണ്ട് ആണ് ഇപ്പോൾ അരങ്ങേറിയത്. ഈ വിവാദങ്ങളൊന്നും ഏൽക്കില്ലെന്നും സുരേഷ്​ഗോപി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ക്വാർട്ടറിലും സെമി ഫൈനലിലും മികച്ച വിജയം നേടി ഫൈനലിൽ', തരംഗം യുഡിഎഫിന് ഒപ്പം, മുസ്ലിം ലീഗ് മികച്ച വിജയമുണ്ടാക്കുമെന്നും പാണക്കാട് സാദിഖലി തങ്ങൾ
'ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണം