ഒരൊറ്റ ബാറും തുറക്കരുത്, കൗണ്ടർ വഴി മദ്യവിൽപ്പനയും വേണ്ടെന്ന് എക്സൈസ് കമ്മിഷണര്‍; ദേദഗതി വേണമെന്ന് ബാറുടമകള്‍

By Web TeamFirst Published Mar 24, 2020, 10:54 AM IST
Highlights

അതേസമയം ബാർ കൗണ്ടർ വഴി പാർസൽ വിൽപ്പനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബാറുടമകളുടെ അസോസിയേഷൻ സർക്കാരിന് കത്ത് നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരൊറ്റ ബാറും തുറക്കാൻ അനുവദിക്കരുതെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമ്മിഷണറുടെ കർശന നിർദ്ദേശം. ബാർ കൗണ്ടർ വഴി മദ്യവിൽപ്പനയും അനുവദിക്കരുത്. ഡപ്യൂട്ടി കമ്മീഷണർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്താനും നിർദ്ദേശം നൽകി.

അതേസമയം ബാർ കൗണ്ടർ വഴി പാർസൽ വിൽപ്പനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബാറുടമകളുടെ അസോസിയേഷൻ സർക്കാരിന് കത്ത് നൽകി. നിലവിലെ അബ്കാരി നിയമം പാഴ്സൽ വിൽപ്പനയ്ക്ക് അനുമതി നൽകുന്നില്ല. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകിയത്. 

കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 800 ബാർ കൗണ്ടറുകളാണ് പൂട്ടിയത്. ഇതോടെ ബിവറേജസിലെ വിലക്ക് പാഴ്സൽ കൗണ്ടർ വഴി മദ്യം വിൽക്കാമെന്നാണ് ബാർ ഹോട്ടൽ ഉടമകൾ വ്യക്തമാതക്കിയത്. സംസ്ഥാനത്ത് ബിവറേജസ് ഔട്‌ലെറ്റുകളും കള്ളു ഷാപ്പുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

click me!