കേരളത്തിന്‍റെ അതിജീവന ബദൽ ലോകം ഏറ്റെടുത്തു: ബജറ്റ് പ്രസംഗം കൊവിഡ് പ്രതിരോധത്തിലൂന്നി

By Web TeamFirst Published Jan 15, 2021, 9:19 AM IST
Highlights

പ്രതിസന്ധി അവസരങ്ങളുടെ മാതാവായിരുന്നു. വ്യാപനത്തെ തടയാനായി. ആദ്യഘട്ടത്തിൽ വ്യാപനത്തെ തടഞ്ഞു. ഇപ്പോൾ വ്യാപനം ഉയരുന്നു. പക്ഷേ മരണനിരക്ക് കുറയ്ക്കാനായി. കൊവിഡ് പോരാളികളെ അഭിനന്ദിക്കുന്നു എന്ന് ധനമന്ത്രി 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്‍റെ ബദൽ ലോകം ഏറ്റെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചായാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു, കൊവിഡ് കാലമുണ്ടാക്കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം നിറഞ്ഞ പുലരിയെ തിരിച്ചെത്തിക്കാൻ പ്രയത്നിക്കുന്ന ലോകത്തെ കുറിച്ച് പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ സ്നേഹ എന്ന വിദ്യാര്‍ത്ഥിനിയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയതും. 

കൊവിഡ് കാലത്തെ അവസരമായി എടുത്താണ് കേരളം മുന്നോട്ട് പോയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനം ലോകം ശ്രദ്ധിച്ച മാതൃകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസ് റവന്യു തദ്ദേശ സ്ഥാനപനങ്ങളിലെ പ്രതിനിധികൾ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു എന്നും ധനമന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ കൊവിഡിന് സൗജന്യചികിത്സ ഉറപ്പ് വരുത്തി. ആരോഗ്യവകുപ്പിന്‍റെ കരുത്ത് ലോകശ്രദ്ധ നേടി. പുതിയ തസ്തികകൾ സൃഷ്ടിച്ചു. 4000 തസ്തികകൾ സൃഷ്ടിച്ചു. കൊവിഡ് കാലത്ത് ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചെന്നും ധനമന്ത്രി പറഞ്ഞു. 

click me!