സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ വമ്പൻ പ്രഖ്യാപനം; സിനിമാ മേഖലയ്ക്ക് ആഹ്ലാദം; കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കും

Published : Jun 19, 2026, 09:48 AM IST
VD Satheesan

Synopsis

സംസ്ഥാന ബജറ്റിൽ സാംസ്കാരിക-ഗവേഷണ മേഖലകൾക്ക് വൻ തുക വകയിരുത്തി. കൊച്ചിയിൽ ഫിലിം സിറ്റി, കോഴിക്കോട് എം.ടി. കൾച്ചറൽ പാർക്ക്, പുതിയ റിസർച്ച് പാർക്ക്, വയോജന ക്ഷേമ വകുപ്പ് എന്നിവ പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമിയും സ്ഥാപിക്കും.

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക-ഗവേഷണ രംഗങ്ങൾക്ക് വൻ ഉണർവേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം എന്നിവയ്ക്കായി കോടികളുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി സ്ഥാപിക്കാൻ ബജറ്റിൽ 100 കോടി രൂപ വകയിരുത്തി.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. ഇവിടെ ജെൻസി കുട്ടികൾക്ക് അടക്കം തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള പ്രത്യേക അവസരവും വേദിയും ഒരുക്കും. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം 'ചിത്രനഗരം' പദ്ധതി നടപ്പിലാക്കും. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രശസ്തമായ ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിന്റെ മാതൃകയിൽ കേരളത്തിലും പുതിയ റിസർച്ച് പാർക്ക് ആരംഭിക്കും. പദ്ധതിക്കായി 60 കോടി രൂപ നീക്കിവെച്ചു. ആരോഗ്യ-ശാസ്ത്ര രംഗത്തെ വികസനം ലക്ഷ്യമിട്ട് 'കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി' സ്ഥാപിക്കുന്നതിനായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തി. വയോജനങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച പുതിയ വയോജന വകുപ്പിന് കീഴിൽ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. പ്രായമായവരെ പരിചരിക്കുന്നതിനായി 'കെയർ ഗിവർ പദ്ധതി' ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി ആറ് മാസത്തെ കാലാവധിയുള്ള സർക്കാർ അംഗീകൃത കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും. പദ്ധതിയിലൂടെ വയോധികർക്ക് ശാസ്ത്രീയമായ രോഗ പരിപാലന പരിശീലനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മിഷൻ സമുദ്രയും എക്കണോമി കോറിഡോറും അടക്കം പദ്ധതികൾ, മുഖ്യമന്ത്രി വിഡി സതീശന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ, 'ലക്ഷ്യം പുതുയുഗ കേരളം'
വിദേശത്ത് പോകാതെ പഠിക്കാൻ 'കേരള നോളജ് വാലി'; ബജറ്റ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശൻ; ഉന്നതവിദ്യാഭ്യാസത്തിന് 100 കോടി