നടൻ സലിം കുമാറിൻ്റെ ഓർമയ്ക്ക് കൊച്ചിയിൽ സ്മാരകം; വകയിരുത്തിയത് ഒരു കോടി

Published : Jun 19, 2026, 11:54 AM IST
salim kumar

Synopsis

അന്തരിച്ച നടൻ സലിം കുമാറിന് സ്മാരകം. വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. എറണാകുളം ജില്ലയിലായിരിക്കും സ്മാരകം നിർമിക്കുക.

തിരുവനന്തപുരം: അന്തരിച്ച നടൻ സലിം കുമാറിന് സ്മാരകം. വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. എറണാകുളം ജില്ലയിലായിരിക്കും സ്മാരകം നിർമിക്കുക. ഇതിനായി ബജറ്റിൽ 1 കോടി വകയിരുത്തി. ജൂൺ ആറിനാണ് സലിം കുമാർ അന്തരിച്ചത്.

ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം എന്നിവയ്ക്കായി കോടികളുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി സ്ഥാപിക്കാൻ ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. ഇവിടെ ജെൻസി കുട്ടികൾക്ക് അടക്കം തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള പ്രത്യേക അവസരവും വേദിയും ഒരുക്കും. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം 'ചിത്രനഗരം' പദ്ധതി നടപ്പിലാക്കും. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്; വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി ഉദ്യോ​ഗസ്ഥരുടെ പരിശോധന, ബാങ്കിന് മുന്നിൽ അതീവ സുരക്ഷ
കസേരത്തർക്കം: ഡിഎച്ച്എസ് ആയി ചുമതലയേൽക്കാനെത്തിയ റീനയ്ക്കായി ഒഴിഞ്ഞുകൊടുക്കാതെ മീനാക്ഷി; പൊലീസെത്തി