പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ; മൂന്നംഗ സമിതി രൂപീകരിച്ചു

Published : Nov 01, 2023, 09:08 PM IST
പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ; മൂന്നംഗ സമിതി രൂപീകരിച്ചു

Synopsis

പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സർക്കാർ തീരുമാനം.

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കായി സംസ്ഥാനത്ത് 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. മൂന്നംഗ സമിതിക്ക് ചുമതല നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേർന്ന സമിതിക്കാണ് രൂപം നൽകിയത്. ഒന്നാം പിണറായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ബാബു സമിതി നൽകിയ ശുപാർശകൾ മൂന്നംഗ സമിതി പരിശോധിക്കും. കേന്ദ്ര പെൻഷൻ നിയമത്തിന് വിരുദ്ധമായി എങ്ങനെ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നതിൽ അന്തിമ തീരുമാനത്തിലേക്കെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. 

 

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍