കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കഥാകൃത്ത് ടി. പത്മനാഭന് കേരള ജ്യോതി പുരസ്കാരം

Published : Nov 01, 2023, 08:49 PM IST
കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കഥാകൃത്ത് ടി. പത്മനാഭന് കേരള ജ്യോതി പുരസ്കാരം

Synopsis

സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമാണ് കേരള പുരസ്കാരം.

തിരുവനന്തപുരം: ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി. സാഹിത്യമേഖലയിലെ സമ​ഗ്രസംഭാവനക്കാണ് ടി പത്മനാഭന് അം​ഗീകാരം ലഭിച്ചിരിക്കുന്നത്. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായ - വാണിജ്യം), കെ എം ചന്ദ്രശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും തെരഞ്ഞെടുത്തു.

അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമാണ് കേരള പുരസ്കാരം.

പ്രിയദര്‍ശിനി സമഗ്ര സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്