Covid Kerala : കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും, കൊവിഡ് വ്യാപനം  മന്ത്രിസഭായോഗം വിലയിരുത്തും

Published : Jan 27, 2022, 07:36 AM ISTUpdated : Jan 27, 2022, 10:11 AM IST
Covid Kerala : കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും, കൊവിഡ് വ്യാപനം   മന്ത്രിസഭായോഗം വിലയിരുത്തും

Synopsis

ഇപ്പോൾ മൂന്ന് വിഭാഗമായി തിരിച്ചാണ് ജില്ലകളിൽ കൊവിഡ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് വിലയിരുത്തി മാറ്റങ്ങൾ ആവശ്യമാണോ എന്നു തീരുമാനിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന തീവ്ര കൊവിഡ് (Covid 19 ) വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം (Kerala cabinet meeting) ചർച്ച ചെയ്യും. ഇപ്പോൾ മൂന്ന് വിഭാഗമായി തിരിച്ചാണ് ജില്ലകളിൽ കൊവിഡ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് വിലയിരുത്തി മാറ്റങ്ങൾ ആവശ്യമാണോ എന്നു തീരുമാനിക്കും. പരിശോധനകളുടെ എണ്ണം കൂട്ടുന്നത് മുതൽ പുതിയ മാനദണ്‌ഡങ്ങളുടെ പ്രായോഗികത വരെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. അതിന് ശേഷം കൊവിഡ് അവലോകന യോഗവും ചേരും. ലോകായുക്ത  നിയമ ഭേദഗതി ഓർഡിനൻസിന് മേലുള്ള വിവാദങ്ങളും വിമർശനവും മന്ത്രി സഭാ യോഗ ചർച്ചക്ക് വരാനിടയുണ്ട്. 

ആശങ്കയോടെ വടക്കന്‍ കേരളം: രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

അതേ സമയം, കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസവകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും. 1 മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന് ,പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ് കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി എന്നിവ യോഗം ചർച്ച ചെയ്യും. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നതിനാൽ പരീക്ഷാതിയ്യതി തൽക്കാലം മാറ്റേണ്ടെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനം. എന്നാൽ ഇതിൽ മാറ്റമുണ്ടാകുമോയെന്ന് ഇന്നറിയാം. 

Covid 19 : വില്ലനായി കൊവിഡ്: പരീക്ഷകള്‍ മാറ്റുമോ ? സ്കൂളുകളുടെ പ്രവര്‍ത്തനം ഇനി എങ്ങനെ, ഇന്ന് ഉന്നതതല യോഗം

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം