നിർണായക തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും; 'സംസ്ഥാനത്തേക്ക് സ്വകാര്യ സർവകലാശാലകൾക്ക് സ്വാഗതം'

Published : Feb 04, 2025, 10:09 PM ISTUpdated : Feb 04, 2025, 10:13 PM IST
നിർണായക തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും; 'സംസ്ഥാനത്തേക്ക് സ്വകാര്യ സർവകലാശാലകൾക്ക് സ്വാഗതം'

Synopsis

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ നാളത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത് സ്വകാര്യ സർവ്വകലാശാലകൾ വരും. ബിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ തന്നെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ്‌സി - എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥയോടെയാകും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുക. ശ്യാം ബി മേനോൻ കമ്മിറ്റി മുന്നോട്ട് വെച്ച ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. സർക്കാർ നിയന്ത്രണം, ഫീസ്, തുടങ്ങി നിരവധി വിഷയങ്ങളിൽ ചോദ്യങ്ങളേറെയുണ്ട്.  കാലത്തിനനുസരിച്ചുള്ള മാറ്റത്തിനും വലിയ നിക്ഷേപത്തിനുമാണ് സംസ്ഥാനം ഇതിലൂടെ നീക്കം നടത്തുന്നത്. വിദേശ സർവകലാശാലകൾ വേണ്ടെന്നും സ്വകാര്യ സർവകലാശാലകൾ സർക്കാർ മേൽനോട്ടത്തിലായിരിക്കണമെന്നുമാണ് ഇക്കാര്യത്തിൽ സിപിഎമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ നിലപാട്.

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം