
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കിയെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ജൂൺ ഏഴ് മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ 619, 620 സ്ത്രീശക്തി - 264, 265 അക്ഷയ 501, 502 കാരുണ്യാ പ്ലസ് 372, 373 നിർമൽ - 228, 229 കാരുണ്യ 503, 504 എന്നീ 12 ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്. ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയ ഭാഗ്യക്കുറികളുടെ എണ്ണം 33 ആയി. ഭാഗ്യമിത്ര - ബി എം 06 ലൈഫ് വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ ഒൻപത് ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്നും ഭാഗ്യക്കുറി വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam