ശാന്ത സ്വഭാവക്കാരൻ, പ്രിയങ്കരൻ; കൊമ്പൻ കല്ലേക്കുളങ്ങര രാജഗോപാലന് കണ്ണീരോടെ വിടനൽകി ആനപ്രേമികൾ; ജഡം സംസ്കരിച്ചു

Published : Dec 11, 2024, 02:53 PM ISTUpdated : Dec 11, 2024, 03:01 PM IST
ശാന്ത സ്വഭാവക്കാരൻ, പ്രിയങ്കരൻ; കൊമ്പൻ കല്ലേക്കുളങ്ങര രാജഗോപാലന് കണ്ണീരോടെ വിടനൽകി ആനപ്രേമികൾ; ജഡം സംസ്കരിച്ചു

Synopsis

പാലക്കാട് ജില്ലയിലെ നാട്ടാനകളിൽ പ്രധാനിയായ കൊമ്പൻ രാജഗോപാലൻ്റെ ജഡം സംസ്കരിച്ചു

പാലക്കാട്: പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൻ്റെ കൊമ്പനാന കല്ലേക്കുളങ്ങര രാജഗോപാലൻ ചരിഞ്ഞു.  വാത രോഗത്തെത്തുടർന്ന് ഏറെ നാളായിചികിത്സയിലായിരുന്ന കൊമ്പൻ ഇന്നലെ വൈകീട്ട് നാലോടെയാണ് കൈപ്പത്തി ക്ഷേത്രത്തിന്‌ സമീപമുള്ള ആനക്കൊട്ടിലിൽ ചരിഞ്ഞത്. ഇന്ന് രാജഗോപാലന് വിടനൽകാൻ ആനപ്രേമികളുടെ വലിയ സംഘം ക്ഷേത്രത്തിലെത്തിയിരുന്നു. 40 വർഷത്തോളം പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിൽ  നിരവധി ഉത്സവങ്ങൾക്ക് തിടമ്പേറ്റിയ ആനയാണ് രാജഗോപാലൻ.

ശാന്ത സ്വഭാവക്കാരനായ രാജഗോപാലൻ കുട്ടികൾക്കും സ്ത്രീകൾക്കുമടക്കം ഏറെ പ്രിയപ്പെട്ടവനായിരുന്നു. കല്ലേക്കുളങ്ങരയിലെ ആനക്കൊട്ടിലിൽ രാജഗോപാലനെ അവസാനമായി കാണാൻ ആനപ്രേമികൾഒഴുകിയെത്തി. കണ്ണീരുതോരാത്ത ഒന്നാം പാപ്പാൻ അയ്യപ്പനും രണ്ടാം പാപ്പാൻ നാരായണനും ആനപ്രേമികളുടെ മനസ്സിലും വിങ്ങുന്ന കാഴ്ചയായി. രാവിലെ ഒമ്പതോടെ രാജഗോപാലന്റെ ശരീരം സംസ്‌കരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. ശേഷം വാളയാർ കാട്ടിൽ സംസ്‌കരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്