കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷം;സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയ‍ർത്തും

Published : Aug 15, 2021, 08:07 AM ISTUpdated : Aug 15, 2021, 08:09 AM IST
കൊവിഡ് നിയന്ത്രണങ്ങളോടെ  സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷം;സെൻട്രൽ സ്റ്റേഡിയത്തിൽ  മുഖ്യമന്ത്രി പതാക ഉയ‍ർത്തും

Synopsis

തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ എ വിജയരാഘവൻ ദേശീയ പതാക ഉയർത്തും. ഇതാദ്യമായാണ് സിപിഎം പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നത്.

ദില്ലി: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷം. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയ‍ർത്തും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ സിപിഎമ്മും ആഘോഷങ്ങൾ സംഘടിപ്പിക്കും. ദില്ലിയിലെ പാര്‍ടി ആസ്ഥാനത്ത് സീതാറാം യെച്ചൂരി ദേശീയ പതാക ഉയര്‍ത്തും. തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ എ വിജയരാഘവൻ ദേശീയ പതാക ഉയർത്തും. ഇതാദ്യമായാണ് സിപിഎം പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നത്.

ബംഗാൾ ഘടകത്തിന്‍റെ നിർദ്ദേശം അംഗീകരിച്ച് കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ചത്. പൂർണ്ണസ്വരാജ് നടപ്പായില്ലെന്ന നിലപാടിൽ ഇതുവരെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സിപിഎം. രാജ്യത്ത് നരേന്ദ്രമോദിയുടെ ഭരണത്തിൽ ആർഎസ്എസ് മേധാവിത്വം അടിച്ചേൽപ്പിക്കുകയും പാർട്ടിയുടെ ആദ്യകാല നേതാക്കളുടെയടക്കം സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തെ വിസ്മരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ഈ തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരള ജനത ഒപ്പമുണ്ട്, സർക്കാർ ഉടൻ അപ്പീൽ പോകും'; അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്