രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണും കാതും ദില്ലിയിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്, കെസി പങ്കെടുക്കില്ല

Published : May 14, 2026, 11:43 AM ISTUpdated : May 14, 2026, 11:47 AM IST
aicc

Synopsis

ദില്ലിയിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എഐസിസി വാർത്താസമ്മേളനം വിളിച്ചു. വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം.

ദില്ലി: കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍. ദില്ലിയിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എഐസിസി വാർത്താസമ്മേളനം വിളിച്ചു. വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് വാർത്താസമ്മേളനത്തില്‍ പങ്കെടുക്കുക. 

രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണും കാതും ദില്ലിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലേക്ക്. കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഫലം വന്ന് 11 ദിവസമാണ് തീരുമാനം വരുന്നത്. ഇന്ന് രാവിലെ ദില്ലിയിലെ രാഹുൽ ​ഗാന്ധിയുടെ വസതിയില്‍ രാഹുലും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചു എന്നാണ് വിവരം. സംഭഷണം 30 മിനുട്ട് നീണ്ടു നിന്നു. ലീഗ് നേതാക്കളെ ഖർഗെ വിളിച്ചതായും സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അവയവകൈമാറ്റത്തിന് വ്യാജരേഖ ചമച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; മനുഷ്യക്കടത്തിലും അന്വേഷണം, നിലവിൽ 4 പ്രതികൾ കസ്റ്റഡിയിൽ
രാത്രി തട്ടിൻമുകളില്‍ നിന്ന് ഇരയുമായി പാമ്പ് ഇടിഞ്ഞ് വീണത് രേവതിയുടെ മേലേക്ക്! എവിടെ നോക്കിയാലും പാമ്പ്, വലഞ്ഞ് കുടുംബം