കേരളത്തിലെ മുഖ്യമന്ത്രി ച‍ർച്ച; പരിഹസിച്ച് നടന്‍ ആർ ജെ ബാലാജി, പരിഹാസം കറുപ്പ് സിനിമയുടെ ലോഞ്ചിനിടെ

Published : May 12, 2026, 11:47 PM IST
RJ Balaji

Synopsis

തന്റെ നാട്ടിൽ പല പാർട്ടിയിലുള്ളവർ മുഖ്യമന്ത്രിയാകാൻ നോക്കി. എന്നാൽ കേരളത്തിൽ ഒരു പാർട്ടിയിലുള്ള പലർ മുഖ്യമന്ത്രിയാകാൻ നോകുന്നു എന്നായിരുന്നു ആർജെ ബാലാജി പരിഹസിച്ചത്. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന സൂര്യ നായകനായ കറുപ്പ് സിനിമയുടെ ലോഞ്ചിനിടെയായിരുന്നു ആർജെ ബാലാജിയുടെ പരിഹാസം.

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ച‍ർച്ചകളെ പരിഹസിച്ച് നടനും സംവിധായകനുമായ ആർജെ ബാലാജി. തന്റെ നാട്ടിൽ പല പാർട്ടിയിലുള്ളവർ മുഖ്യമന്ത്രിയാകാൻ നോക്കി. എന്നാൽ കേരളത്തിൽ ഒരു പാർട്ടിയിലുള്ള പലർ മുഖ്യമന്ത്രിയാകാൻ നോകുന്നു എന്നായിരുന്നു ആർജെ ബാലാജി പരിഹസിച്ചത്. ഞങ്ങള്‍ക്ക് ഒരു നല്ല മുഖ്യമന്ത്രിയെ ലഭിച്ചു, ഉടന്‍ തന്നെ നിങ്ങള്‍ക്കും നല്ലൊരു മുഖ്യമന്ത്രിയെ ലഭിക്കട്ടെ എന്ന് അദ്ദേഹം പരിഹാസ രൂപേണ ആശംസിച്ചു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന സൂര്യ നായകനായ കറുപ്പ് സിനിമയുടെ ലോഞ്ചിനിടെയായിരുന്നു ആർജെ ബാലാജിയുടെ പരിഹാസം.

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കുന്ന 'കറുപ്പ്' തിയേറ്ററുകളിൽ എത്തുകയാണ്. തൃഷയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മെയ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം; കോണ്‍ഗ്രസ് നേതാക്കളുടെ റേറ്റിംഗ് ഇടിഞ്ഞു, രാഹുല്‍ ഗാന്ധിക്കും ഷാഫി പറമ്പിലിനുമെതിരെ വിമര്‍ശനം
വയലിൻ ക്ലാസ് കഴിഞ്ഞ് വരുമ്പോൾ കയറിയ ബസിൽ പതിനേഴുകാരൻ നേരിട്ടത് കണ്ടക്ടറുടെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ