വമ്പൻ സർപ്രൈസ്! ഭാഗ്യാന്വേഷികൾക്ക് സന്തോഷ വാർത്ത, ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ഇത്തവണ 25 കോടി; ടിക്കറ്റ് വിൽപ്പന 28 മുതൽ

Published : Nov 07, 2026, 04:24 PM IST
lottery

Synopsis

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം വരെ 20 കോടിയായിരുന്ന ഒന്നാം സമ്മാനത്തുകയിലാണ് 5 കോടി രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്. ഓണം ബംപറിന് തുല്യമായ സമ്മാനത്തുക നൽകുന്നതോടെ ഭാഗ്യാന്വേഷികൾക്കായി വലിയ തുകയുടെ സമ്മാനമഴയാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് ഒരുക്കുന്നത്. നവംബർ 28 മുതൽ ബംപർ ടിക്കറ്റുകൾ വിപണിയിൽ ലഭ്യമായിത്തുടങ്ങും. ഒരു ടിക്കറ്റിന് 450 രൂപയാണ് വില വരുന്നത്. ഉയർന്ന സമ്മാനത്തുകയ്ക്ക് പുറമേ രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ലോട്ടറിയുടെ നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് നടക്കും. ലോട്ടറി വിപണിയിൽ നിന്ന് മികച്ച വരുമാനം പ്രതീക്ഷിക്കുന്ന ഭാഗ്യക്കുറി വകുപ്പ്, മുൻവർഷങ്ങളേക്കാൾ കൂടുതൽ ടിക്കറ്റുകൾ ഇത്തവണ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ടിക്കറ്റ് വിതരണത്തിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ഏജൻസികൾ മുഖേന ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ സിജെപി പ്രതിഷേധം; ജന്തർമന്തർ @ കൊച്ചിയിൽ പങ്കെടുക്കാനെത്തി അഭിജിത് ദീപ്കെയും പ്രകാശ് രാജും, റാലി രാജേന്ദ്ര മൈതാനിയിൽ
'ഹിമാചൽ വൈദ്യുതി പ്രൊപോസൽ അട്ടിമറിച്ചത് എന്ത് അടിസ്ഥാനത്തിൽ'? വൈദ്യുതി കരാർ ആരോപണങ്ങൾ', മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പിണറായി