മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി: സമാപന സംവാദം ഇന്ന് എറണാകുളത്ത്

Published : Mar 03, 2024, 04:39 AM IST
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി: സമാപന സംവാദം ഇന്ന് എറണാകുളത്ത്

Synopsis

മുഖാമുഖത്തില്‍ 50 റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. ബാക്കിയുള്ളവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കാം.

കൊച്ചി: സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നു വരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയാകും. ടി.ജെ വിനോദ് എം.എല്‍.എ, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

മുഖാമുഖത്തില്‍ 50 റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. ബാക്കിയുള്ളവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കാം. ജി.എസ് പ്രദീപ് മോഡറേറ്ററാകുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുക്കും. മുഖാമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കും. 

നവകേരള സദസിന്റെ തുടര്‍ച്ചയായി നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 18ന് കോഴിക്കോടാണ് ആരംഭിച്ചത്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ചുള്ള വിദ്യാര്‍ത്ഥി സംഗമത്തോടെയാണ് പരിപാടി ആരംഭിച്ചത്. കാര്‍ഷിക മേഖലയിലുള്ളവര്‍, തൊഴിലാളികള്‍, വനിതാ പ്രതിനിധികള്‍, യുവജനങ്ങള്‍ തുടങ്ങിവരുമായും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിരുന്നു. 

തൃശൂരിലെ വോട്ടര്‍മാര്‍ എല്ലാം ഇനി 'വിഐപി'കള്‍; സംഭവം ഇതാണ്, 'വോട്ടര്‍ ഈസ് പവര്‍ഫുള്‍' 
 

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'