'വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍', വോട്ട് ചെയ്യൂ വി.ഐ.പി ആകൂ എന്ന ആശയമാണ് ക്യാമ്പയിന്‍ ഉയര്‍ത്തി കാണിക്കുന്നത്.

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 
'വോട്ടാണ് അധികാരം (വോട്ട് ഈസ് പവര്‍), വോട്ടറാണ് ശക്തന്‍ (വോട്ടര്‍ ഈസ് പൗര്‍ഫുള്‍)' ക്യാമ്പയിന്റെ ലോഗോ ഉത്ഘാടനം ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയ്ക്ക് നല്‍കി നിര്‍വഹിച്ചു. യാതൊരു വിവേചനുമില്ലാതെ എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന 'വി.ഐ.പി' എന്ന നൂതന ആശയം സ്വാഗതാര്‍ഹമാണെന്ന് ഐ.എം വിജയന്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ള ഓരോരത്തരും വി.ഐ.പികളാണെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഏവരുടെയും സഹകരണം ജില്ലാ കലക്ടറും ആവശ്യപ്പെട്ടു. 

'വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍', വോട്ട് ചെയ്യൂ വി.ഐ.പി ആകൂ എന്ന ആശയമാണ് ക്യാമ്പയിന്‍ ഉയര്‍ത്തി കാണിക്കുന്നത്. കലക്ടര്‍ വി.ആര്‍ കൃഷ്ണതേജയാണ് ആശയത്തിന് രൂപം നല്‍കിയത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും നവ വോട്ടര്‍മാരെയും വോട്ടിങ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് ടാഗ് ലൈന്‍ രൂപീകരിച്ചിട്ടുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍, മത്സ്യത്തൊഴിലാളികള്‍, ട്രൈബല്‍ മേഖലയില്‍ ഉള്ളവര്‍, വയോജനങ്ങള്‍, 18 പൂര്‍ത്തിയായ നവ വോട്ടര്‍മാര്‍, തീരദേശവാസികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ മുന്നോട്ട് എത്തിക്കുകയാണ് വി.ഐ.പി ക്യാമ്പയിനിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. 

വോട്ട് ചെയ്യാന്‍ അധികാരമുള്ള ഓരോ പൗരനുമാണ് യഥാര്‍ഥത്തില്‍ വി.ഐ.പിയെന്നും ജനാധിപത്യ പ്രക്രിയയില്‍ ഓരോ സമ്മതിദായകരും വഹിക്കുന്ന കര്‍ത്തവ്യം എത്രത്തോളമാണെന്ന ആശയമാണ് ക്യാമ്പയിന്‍ മുന്നോട്ടു വെയ്ക്കുന്നത്. വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ 18 വയസ് തികഞ്ഞവര്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവര്‍ വി.ഐ.പി.കളാകുന്ന സന്ദേശമാണ് ജില്ലയില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയെന്ന് അധികൃതര്‍ പറഞ്ഞു. നഗരം, തീരദേശം, ട്രൈബല്‍, മുതിര്‍ന്ന പൗരര്‍, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍, യുവജനങ്ങള്‍ തുടങ്ങി വിവിധ മേഖലകളായി തിരിച്ചാണ് ജില്ലയില്‍ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. വി.ഐ.പി ക്യാമ്പയിനിന്റെ വീഡിയോ ലോഞ്ച് നാലാം തീയതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 

പൊട്ടിക്കരഞ്ഞ് മുകേഷ് അംബാനി; വികാരാധീനനായത് മകന്റെ ആ പരാമര്‍ശത്തില്‍, വീഡിയോ

YouTube video player