'നാർക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്ത്, പുതുതലമുറയെ തകർക്കാനുള്ള ശ്രമം': മുഖ്യമന്ത്രി

By Web TeamFirst Published Sep 17, 2021, 5:04 PM IST
Highlights

തെറ്റായ വഴിയിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പുതുതലമുറയെ തകർക്കാനുള്ള ഇത്തരക്കാരുടെ ശ്രമത്തെ സ്റ്റുഡ് പൊലീസുകാർക്ക് തടയാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: നാർക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുഷിച്ച ചിന്താഗതിയുള്ള ചില ആളുകൾ സ്വാർത്ഥ ലാഭത്തിന് വേണ്ടി തെറ്റായ വഴിയിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പുതുതലമുറയെ തകർക്കാനുള്ള ഇത്തരക്കാരുടെ ശ്രമത്തെ സ്റ്റുഡന്റ് പൊലീസിന് തടയാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

164 സ്കൂളുകളിലെ സ്റ്റുഡൻറ് പൊലീസ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പണം സമ്പാദിക്കുന്നതിന് വേണ്ടി വളർന്നുവരുന്ന തലമുറയെ തകർക്കുന്ന രീതിയിലുള്ള ശ്രമമാണ് ലഹരിവ്യാപനത്തിലൂടെ നടക്കുന്നത്. സ്റ്റുഡന്റ് പൊലീസുകാർക്ക് സ്കൂളുകളിലെ ലഹരി വ്യാപനം തടയാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!