Silver Line Project : പ്രതിഷേധം തണുപ്പിക്കാൻ നീക്കം, സിൽവ‍ർ ലൈൻ പദ്ധതിയിൽ വിപുലമായ ചർച്ചക്ക് മുഖ്യമന്ത്രി

Published : Jan 03, 2022, 12:31 PM ISTUpdated : Jan 03, 2022, 01:56 PM IST
Silver Line Project : പ്രതിഷേധം തണുപ്പിക്കാൻ നീക്കം, സിൽവ‍ർ ലൈൻ പദ്ധതിയിൽ വിപുലമായ ചർച്ചക്ക് മുഖ്യമന്ത്രി

Synopsis

മാധ്യമ മേധാവികളെയും മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചു. ഈ മാസം 25 നാണ് മാധ്യമ മേധാവികളും മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കുക. 

തിരുവനന്തപുരം: ഒരു വിഭാഗം ജനങ്ങൾക്ക് ഒപ്പം പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം ശക്തമാക്കിയതോടെ സിൽവ‍ർ ലൈൻ (Silver Line Project) പദ്ധതിയിൽ വിപുലമായ ചർച്ച വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). സംസ്ഥാനത്തെ എംപിമാർ, എംഎൽഎമാർ അടക്കം എല്ലാ ജനപ്രതിനിധികളെയും വിളിച്ചുചേർത്ത് ചർച്ച നടത്തും. രാഷ്ട്രീയ പാർട്ടികളുമായും വിഷയം ചർച്ച ചെയ്യും. ഇതോടൊപ്പം മാധ്യമ മേധാവികളെയും മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചു. ഈ മാസം 25 നാണ് മാധ്യമ മേധാവികളുമായി മുഖ്യമന്ത്രിയുടെ ചർച്ച നടക്കുക. ജനപ്രതിനിധികളുമായി നടത്തുന്ന ചർച്ചയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 

Congress Campaign against K Rail : കെ റെയിലിനെതിരെ കോൺ​ഗ്രസ് വീടുകൾ കേറി പ്രചാരണം തുടങ്ങുന്നു

സില്‍വര്‍ ലൈൻ പദ്ധതിയിൽ സർക്കാർ ഏകപക്ഷീയമായ നിലപാടെടുക്കുന്നുവെന്നും ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്നുമുള്ള പ്രതിപക്ഷ വിമർശനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ അനുനയനീക്കം. പ്രതിഷേധം കൂടുതൽ ശക്തമാകുന്നത് തടഞ്ഞ് എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാരിന്റെ പുതിയ നീക്കം. കോൺഗ്രസും ബിജെപിയും മാത്രമല്ല സിപിഎമ്മിന്റെ പാർട്ടി സമ്മേളനങ്ങളിലും വിമർശനമുയർന്നതോടെയാണ് സർക്കാർ സിൽവർ ലൈനിൽ ചർച്ചയെന്ന നിലയിലേക്കെത്തിയത്. ഭരണകക്ഷിയിലെ രണ്ടാമത്തെ പ്രധാന പാർട്ടിയായ സിപിഐയിലും സിൽവർ ലൈൻ പദ്ധതിയിൽ രണ്ട് അഭിപ്രായമുണ്ട്. 

'വികസന പദ്ധതികളെ ഉമ്മാക്കി കാട്ടിയുള്ള വിരട്ടൽ ഇങ്ങോട്ട് വേണ്ട'; വഴിപ്പെടില്ലെന്നും മുഖ്യമന്ത്രി

Silver Line : 'കാണേണ്ട കാര്യമില്ല'; കെ റെയിൽ ‍‍ഡിപിആർ കണ്ടിട്ടില്ലെന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജൻസി

 

PREV
Read more Articles on
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു