വിജയം നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി, 'യോഗ്യത നേടാനാകാത്തവർ നിരാശരാകാതെ വിജയം നേടാൻ മുന്നോട്ടുപോകണം'

Published : May 08, 2024, 06:45 PM IST
വിജയം നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി, 'യോഗ്യത നേടാനാകാത്തവർ നിരാശരാകാതെ വിജയം നേടാൻ മുന്നോട്ടുപോകണം'

Synopsis

വിദേശയാത്രക്ക് പോയ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്

തിരുവനന്തപുരം:  എസ്എസ്എൽസി പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 99.69 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും തിളക്കമാർന്ന വിജയം കൈവരിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്തയവസരത്തിൽ വിജയം കൈവരിക്കാൻ കൃത്യമായി തയ്യാറെടുപ്പുകൾ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശയാത്രക്ക് പോയ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്.

ഈ മാസം 3-ാം തവണ, മൊത്തത്തിൽ 41-ാം തവണ; എസ്എൻസി ലാവലിൻ കേസ് ഇന്നും പരിഗണിച്ചില്ല, കാരണം സമയക്കുറവ്

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇപ്രകാരം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
4,27,153 പേർ പരീക്ഷ എഴുതിയതിൽ 99.69 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. തിളക്കമാർന്ന വിജയം കൈവരിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. വിദ്യാർത്ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കുന്നു. യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്തയവസരത്തിൽ വിജയം കൈവരിക്കാൻ കൃത്യമായി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. 
എല്ലാ വിദ്യാർത്ഥി സുഹൃത്തുകൾക്കും ആശംസകൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത
ജമാഅത്തെ ഇസ്ലാമി ബന്ധം: മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് സതീശൻ, സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി