Latest Videos

ഈ മാസം 3-ാം തവണ, മൊത്തത്തിൽ 41-ാം തവണ; എസ്എൻസി ലാവലിൻ കേസ് ഇന്നും പരിഗണിച്ചില്ല, കാരണം സമയക്കുറവ്

By Web TeamFirst Published May 8, 2024, 5:36 PM IST
Highlights

ഈ മാസം ഒന്നാം തിയതിയും രണ്ടാം തിയതിയും കേസ് ലിസ്റ്റ് ചെയ്തിരുന്നു. അന്നും സമയക്കുറവ് കാരണം കേസ് പരിഗണിക്കാനായിരുന്നില്ല.

ദില്ലി : എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. ലാവലിൻ കേസിൽ ഇന്ന് അന്തിമവാദം തുടങ്ങാൻ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് ഇന്ന് പരിഗണനയ്ക്ക് എത്താത്തത്. ജസ്റ്റിസുമായി സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മറ്റ് പല കേസിലും വാദം തുടർന്നതിനാൽ ലാവലിൻ അടക്കം കേസുകൾ കോടതിക്ക് ഇന്ന് പരിഗണിക്കാനായില്ല.

കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും

ഇത് മൊത്തത്തിൽ 41 -ാം തവണയാണ് ലാവലിൻ കേസ് മാറ്റിവയ്ക്കുന്നത്. ഈ മാസം 3 തവണയാണ് ഇതിനകം ലാവലിൻ കേസ് മാറ്റിവച്ചത്. ഈ മാസം ഒന്നാം തിയതിയും രണ്ടാം തിയതിയും കേസ് ലിസ്റ്റ് ചെയ്തിരുന്നു. അന്നും സമയക്കുറവ് കാരണം കേസ് പരിഗണിക്കാനായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സി ബി ഐ സമർപ്പിച്ച ഹർജികളടക്കമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!