ശബരിമലയിൽ ഭക്ത ജനപ്രവാഹം, ഇന്ന് ഒരു ലക്ഷം കടക്കും; ക്രമീകരണം തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

Published : Dec 12, 2022, 12:48 AM ISTUpdated : Dec 12, 2022, 12:49 AM IST
ശബരിമലയിൽ ഭക്ത ജനപ്രവാഹം, ഇന്ന് ഒരു ലക്ഷം കടക്കും; ക്രമീകരണം തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

Synopsis

മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ദേവസ്വം - പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സംബന്ധിക്കും. കഴിഞ്ഞ  ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്

തിരുവനന്തപുരം: ശബരിമലയിൽ ഭക്ത ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ദേവസ്വം - പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സംബന്ധിക്കും. കഴിഞ്ഞ  ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. ഇന്നത്തെ കണക്കും ഒരു ലക്ഷത്തിന് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ ശബരിമലയിൽ ഇന്ന് ദർശനത്തിന് 1,07260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടാം തവണയാണ് ഈ സീസണിൽ തീർത്ഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിലെ ദർശന സമയത്തിൽ ഇന്നലെ ചില ക്രമീകരണങ്ങൾ നടത്തിയിരുന്നു. തിരക്ക് ഏറെയുളള ദിവസങ്ങളിൽ രാത്രി 11.30 നാകും നടയടച്ചാൽ മതിയെന്നാണ് തീരുമാനം. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലുണ്ടായേക്കും.

'ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ പൂർണ പരാജയം,സർക്കാരിനും ദേവസ്വം ബോർഡിനും ഗുരുതര വീഴ്ച' വി ഡി സതീശന്‍

പ്രതിദിനം തീർത്ഥാടകരുടെ  എണ്ണം 85,000ൽ പരിമിതപ്പെടുത്തണമെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പമ്പ മുതൽ തീർത്ഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടുകയുളളൂ എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനായി ഓരോ പോയിന്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കും. പൊലിസിന് പുറമേ, വിവിധ സേനാവിഭാഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

തീർത്ഥാടകരുടെ തിരക്ക് വ‍ർധിച്ചതോടെ പത്തും പന്ത്രണും മണിക്കൂറുകൾ ക്യൂ നിന്നാൽ മാത്രം സന്നിധാനത്തെത്താവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ശനിയാഴ്ച  ഉച്ചയ്ക്ക് മലകയറിവർക്ക് ദർശനം കിട്ടിയത് ഞായറാഴ്ചയായിരുന്നു. മരക്കൂട്ടത്തും നടപ്പന്തലിലും പൊലീസുമായി തീർത്ഥാർകൾ ഉന്തും തളളുമുണ്ടായിരുന്നു. തുടന്നാണ് ദർശന സമയത്തിൽ താത്ക്കാലികമായ ക്രമീകരണം ഏർപ്പെടുത്തുന്നത്. തിരക്കുളള ദിവസങ്ങളിൽ രാത്രി 11.30 നാകും ഹരിവരാസനം പാടി നടയടക്കുക. അല്ലാത്തപ്പോൾ 11 മണിക്ക് നടയടക്കും.

തിരക്ക് നിയന്ത്രണാതീതമാകുന്നതിനാൽ പ്രതി ദിന ബുക്കിംഗ് കുറയ്ക്കണമെന്ന നിർദ്ദേശം പൊലീസ് മുന്നോട്ടു വച്ചിട്ടുണ്ട്. നിലവിൽ 1.2 ലക്ഷമാണ് ഓൺലൈൻ ബുക്കിംഗിന്‍റെ പരിധി.  ദിവസും ഇത്രയും പേർ മലകയറിയാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ്, ഗതാഗത കുരുക്ക് തുടങ്ങിയവയെയും ഇത് കാര്യമായി ബാധിക്കും. പ്രതിദിന ബുക്കിംഗ് 850000ൽ നിജപ്പെടുത്തണമെന്ന പൊലീസ് നിലപാട് ഹൈക്കോടതിയെയും അറിയിക്കും. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും ചർച്ചയാകും.

അതിനിടെ ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണ പരാജയമെന്ന് അഭിപ്രായപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡിന് ശേഷമുള്ള സമയത്ത് തീർത്ഥാടകരുടെ ബാഹുല്യം കൂടുമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും തിരിച്ചറിയാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇക്കാര്യങ്ങൾ പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അലംഭാവം കാട്ടിയെന്നും സതീശൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തീർത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂർണ നിയന്ത്രണം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: 'കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞു'; അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്
വിബി ജി റാം ജി ബില്‍ പാസാക്കി ലോക്സഭ, ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു