Latest Videos

'നഷ്ടപരിഹാര തുകയുടെ പകുതി കെട്ടിവെക്കണം'; മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി

By Web TeamFirst Published Feb 9, 2021, 4:11 PM IST
Highlights

തുക കെട്ടിവെച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടും. അടുത്ത ബുധനാഴ്‍ചയ്ക്കകം കമ്പനികള്‍ നിലപാട് അറിയിക്കണം. ബുധനാഴ്‍ച കേസ് വീണ്ടും പരിഗണിക്കും. 

ദില്ലി: മരട് കേസിൽ ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്ക് താക്കീതുമായി സുപ്രീംകോടതി. നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്ലാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണം. തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. നിലപാട് അറിയിക്കാൻ ഫ്ളാറ്റ് നിര്‍മ്മാതാക്കൾക്ക് ഒരാഴ്ചത്തെ സമയം നൽകി. 

അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. ആകെ 115 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാനായി വേണ്ടത്. കോടതി നിര‍ദ്ദേശ പ്രകാരം ഇതിൽ 65 കോടി രൂപ അടിയന്തിര സഹായം എന്ന നിലയിൽ സംസ്ഥാന സര്‍ക്കാര്‍ നൽകിയിരുന്നു. ഇതോടൊപ്പം ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കിയതിന്‍റെ ചിലവും ഫ്ലാറ്റ് നിര്‍മ്മാതാക്കളാണ് നൽകേണ്ടത്. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ കഴിഞ്ഞ ജനുവരിയാണ് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പൊളിച്ചുനീക്കിയത്.
 

click me!