കപ്പൽ അപകടം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം'

Published : May 29, 2025, 06:04 PM ISTUpdated : May 29, 2025, 06:10 PM IST
കപ്പൽ അപകടം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം'

Synopsis

സെക്രട്ടേറിയേറ്റിനോട് ചേർന്ന മീഡിയ റൂമിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരെ കണ്ടത്

തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിലെ മീഡിയ റൂമിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്.

ആകെ 643 കണ്ടെയ്നറുകൾ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഒരെണ്ണം റബ്ബർ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നു. തുണിയും പ്ലാസ്റ്റിക്കും അടക്കം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നു. 100 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് കരുതുന്നത്. 54 കണ്ടെയ്നറുകൾ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികൾ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ് സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം നൽകും. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നൽകും. അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങുമായി വന്നു, അദ്ദേഹവുമായി ചർച്ച നടത്തി.

അപകടം നടന്ന സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി വേണം മത്സ്യബന്ധനം നടത്തി. സോളാർ സർവേ മേഖലയിൽ ഇന്ന് തന്നെ നടക്കും. കൃത്യമായ സ്ഥാനം കണ്ടെത്തിയാൽ മറ്റ് സ്ഥലത്ത് മത്സ്യബന്ധനത്തിന് തുറന്നുകൊടുക്കും. 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ