അച്ഛന്‍റെ സുഹൃത്താണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, കടയിലെത്തിയ 15കാരനോട് ബസ് ഡ്രൈവറുടെ ക്രൂരത

Published : May 29, 2025, 05:49 PM IST
അച്ഛന്‍റെ സുഹൃത്താണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി,  കടയിലെത്തിയ 15കാരനോട് ബസ് ഡ്രൈവറുടെ ക്രൂരത

Synopsis

ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ കടയിൽ സാധനം വാങ്ങാൻ പോയ 15 വയസുള്ള ആൺകുട്ടിയെ പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡിപ്പിക്കുകയായിരുന്നു എന്ന്  പൊലീസ് പറഞ്ഞു.

ചാരുംമൂട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്നം കടുവിനാൽ മുറിയിൽ കോയിപ്പുറത്ത് വീട്ടിൽ അരുൺ സോമനെ (32) യാണ് നൂറനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ കടയിൽ സാധനം വാങ്ങാൻ പോയ 15 വയസുള്ള ആൺകുട്ടിയെ പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഭരണിക്കാവ്-ചെങ്ങന്നൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പ്രതി. ഇയാൾ കുട്ടിയെ പിതാവിന്‍റെ സുഹൃത്താണെന്ന് പറഞ്ഞ് പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്. അറസ്റ്റ് ചെയ്തു കൊണ്ടുവന്ന പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ
ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ