
കോഴിക്കോട്: കേരളത്തിലെ സഹകരണസംഘങ്ങളുടെ വിശ്വാസ്യതയും നിക്ഷേപകർക്ക് സുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും. കേരളത്തിലെ സഹകരണസംഘമാണ് ഇതിനുപിന്നിൽ. അതിനുവേണ്ട എല്ലാ അനുമതിയും സർക്കാർ നൽകി. ഈ പദ്ധതിയാണ് സഹകരണ മേഖലയെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തിന്റെ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സിറ്റി സർവീസ് സൊസൈറ്റിയുടെ 25-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയിലെ നിക്ഷേപകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കും. അതാണ് യുഡിഎഫ് സർക്കാരിന്റെ സഹകരണനയം. നിക്ഷേപകർക്ക് ഗ്യാരണ്ടി ഉറപ്പാക്കും. നിലവിൽ അഞ്ച് ലക്ഷം രൂപയാണ് ഗ്യാരണ്ടി. അതിന് പകരം നിക്ഷേപിക്കുന്ന മുഴുവൻ തുകയും ഗ്യാരണ്ടിയാകണം. സഹകരണസംഘങ്ങളിലെ വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പണം കവരുന്നവർ ആരായാലും അവരെ പുറത്താക്കണം, നടപടി എടുക്കണം. നാട്ടുകാരുടെ പണം കവർന്നെടുത്താൽ ആരായാലും അകത്ത് പോകും. ആരെങ്കിലും പണം തട്ടാം എന്ന് കരുതിയാൽ നടക്കാത്ത അവസ്ഥ ഉണ്ടാകണം. നികുതി കൂട്ടിയാൽ നിലവിലുള്ള നികുതിപോലും ആരും അടക്കില്ല. പണം പൊതു ഇടത്തിലേക്ക് ഇറക്കണം. എന്നാലേ തിരിച്ചു കിട്ടൂ. അതാണ് കഴിഞ്ഞ ഓണക്കാലത്ത് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam