
തിരുവനന്തപുരം: പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാന്‍ ഗവര്‍ണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്നെ രാജേന്ദ്ര അർലേക്കർ രാഷ്‌ട്രപതിക്ക് ശുപാര്‍ശ നല്‍കിയ നടപടിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. അര്‍ലേക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഈ നടപടിയോട് കോണ്‍ഗ്രസ് യോജിക്കുന്നുണ്ടോ? രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള ഇത്തരം നടപടികളോട് ദേശീയതലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്കുള്ളതെന്ന് അറിയാന്‍ ജനത്തിന് താല്‍പര്യമുണ്ടെന്നും സി പി എം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. പി എസ് സി അംഗത്തിനെതിരെ നടപടിയെടുക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്, അതൊന്നും ഗവര്‍ണര്‍ പാലിച്ചിട്ടില്ല. ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരപോണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷണം നടത്തുകയാണ്. ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഹൈക്കോടതിയില്‍ തന്നെ അറിയിച്ചത്. അതുകൊണ്ടാണല്ലോ കോടതി ശാസനാരൂപത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. പി എസ് സി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യാന്‍ ഒരധികാരവും ഗവര്‍ണര്‍ക്കില്ല. സര്‍ക്കാര്‍ ശുപാര്‍ശയനുസരിച്ച് പ്രവര്‍ത്തിക്കേണ്ടയാളാണ് ഗവര്‍ണര്‍. ഒരു ആരോപണവും തെളിയിക്കാനോ കോടതിയില്‍ ഹാജരാക്കാനോ പറ്റാത്ത ഈ ഘട്ടത്തില്‍ പി എസ് സി പിരിച്ചുവിടണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും സി പി എം ചോദിച്ചു.
സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് പിന്നാലെ പി എസ് സിയെയും സംഘപരിവാര്‍ ലക്ഷ്യംവെക്കുന്നു എന്നത് രഹസ്യമല്ല. ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയുള്ള ഗവര്‍ണര്‍ രാജിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ജനാധിപത്യ വിരുദ്ധവും ഭരണഘടന കാറ്റില്‍ പറത്തുന്ന ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഗവര്‍ണറുടെ മുന്നില്‍ ചില പരാതികളും വാര്‍ത്തകളും അല്ലാതെ മറ്റൊന്നുമില്ല. ഇത്തരം ഒരു നടപടിക്ക് അത് പര്യാപ്‌തമാവില്ല. പി.എസ്.സിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഫയലുകളോ വിവരങ്ങളോ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ സംഘപരിവാറിന് ഒന്നുകൂടി കീഴടങ്ങിയതായി കണക്കാക്കാം. സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം നടത്തുകയാണ്. ആര്‍ എസ് എസ് നയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കിയ ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ യാത്രയയപ്പും മുഖ്യമന്ത്രിയുടെ സ്‌നേഹപ്രകടനവും സംസ്ഥാനമാകെ കണ്ടതാണ്. സംഘപരിവാറുകാരെ ഇങ്ങനെ ചേര്‍ത്തുപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനം മുതല്‍ നിരവധി നടപടികള്‍ ബി ജെ പി - ആര്‍ എസ് എസ് ഡീലിന്റെ ഭാഗമായി നടന്നതാണ് എന്ന് നേരത്തെ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിനെ മറികടന്നാണ് എല്ലാ കാര്യങ്ങളും ചെയ്‌തുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് പി എസ് സിയുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നതെന്നും സി പി എം വിമർശിച്ചു.
രാജ്യത്തിന് മാതൃകയായ രീതിയില്‍ പ്രവര്‍ത്തക്കുന്നതാണ് കേരളത്തിലെ പി എസ് സി നിയമന നടപടികള്‍ അതിവേഗമാണ് കേരളത്തില്‍ നടക്കുന്നത്. 10 വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലേറെ നിയമനം കേരള പി എസ് സി നടത്തിക്കഴിഞ്ഞു. ഈ സ്ഥാപനത്തെയാണ് തകര്‍ക്കാന്‍ ഗവര്‍ണര്‍ പരിശ്രമിക്കുന്നത്. യു ഡി എഫ് സര്‍ക്കാര്‍ അതിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ ഭരണഘടനാ സ്ഥാപനത്തെ ആകെ തകര്‍ക്കാനാണ് സംഘപരിവാര്‍ ഗവര്‍ണറെ മുന്‍നിര്‍ത്തി ശ്രമിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരില്‍ കര്‍ശനമായി നടപടിയെടുക്കാം. അല്ലാതെ ഈ ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കുന്നത് ഒട്ടും ശരിയായ നടപടിയല്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam